വീണ്ടും ഭക്ഷ്യ വിഷബാധ,13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി

Share

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്‌കൂളിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂൾ വാർഷികത്തിന് വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. തുടർന്ന് 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.

രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ഭക്ഷണം കുട്ടികൾക്ക് നൽകിയത് വൈകിട്ട് ആറുമണിക്കാണ് എന്നും വിമർശനമുണ്ട്. വളരെ നേരത്തെ എത്തിച്ച ഭക്ഷണം കൊടുക്കാതെ സ്കൂൾ അധികൃതർ പിടിച്ചു വെച്ചുവെന്ന് ഹോട്ടൽ ഉടമ ആരോഗ്യവകുപ്പിന് മൊഴി നൽകി. കൊടുമണ്ണിലുള്ള ക്യാരമൽ എന്ന ഹോട്ടലിൽ നിന്നാണ് സ്കൂളിൽ ബിരിയാണി എത്തിച്ചത്.

Back to Top