കാസർകോട് ഇരിയണ്ണി സ്കൂളിലെ നിതീന സംസ്ഥാനകലോൽസവത്തിലെ മികച്ച നടി

Share

കോഴിക്കോട്:കാസർകോട് ജില്ലയുടെ ഒരു അടുപ്പ് എന്ന നാടകത്തിലെ നിതീന സംസ്ഥാനകലോൽസവത്തിലെ മികച്ച നടി.

പൊള്ളുന്ന ജീവിതാനുഭവങ്ങൾ കുട്ടികളെ എത്രത്തോളം പൂർണരാക്കുന്നു എന്ന സന്ദേശമുള്ള നാടകം അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ മനോഹരമായ മനസും കണ്ണും നിറയ്ക്കുന്ന നിമിഷങ്ങൾ അവതരിപ്പിച്ചു.

കാസർകോട് ഇരിയണ്ണി ജി.വി.എച്ച്.എസ്.എസാണ് നാടകം അരങ്ങിലെത്തിച്ചത്.

എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ച നാടകമായിരുന്നു ഇത്.

ഇരിയണ്ണി കോവിലകം കെ.എം ചന്തുക്കുട്ടിയുടെയും വി. മിനിയുടെയും മകളാണ് സി.​കെ നിതീന. നിയ സഹോദരി

എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

സിനിമയിൽ അവസരം കിട്ടിയാൽ അഭിനയിക്കുമെന്ന് ഈ മിടുക്കി പറഞ്ഞു.

ഇതേ നാടകത്തിലെ അമ്മയായി അഭിനയിച്ച തൻമയയും അധ്വാനിയായ കുട്ടിയെ അവതരിപ്പിച്ച ദേവനന്ദനും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

കോഴി​ക്കോട്ടെ പ്രശസ്ത നാടകപ്രവർത്തകനായ അരുൺ പ്രിയദർശനാണ് ഇവരെ നാടകം പഠിപ്പിച്ചത്.

Back to Top