കാഞ്ഞങ്ങാട്ടും കാസർകോട്ടും വീട്ടുപടിക്കൽ മൃഗചികിത്സയെത്തും മൊബൈൽ വെറ്ററിനറി യൂനിറ്റ് റെഡി

കർഷകരുടെ വീട്ടുപടിക്കൽ മൃഗ ചികിത്സാ സംവിധാനങ്ങൾ എത്തിക്കുക എന്ന സർക്കാറിന്റെ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് അനിമൽ ഡിസീസ് കൺട്രോൾ എന്ന പദ്ധതിയുടെ കീഴിൽ ആദ്യഘട്ടമായി ജില്ലയിൽ രണ്ട് ബ്ലോക്കുകളിൽ കർഷകർക്ക് സേവനം ലഭ്യമാക്കുന്നതിനായി മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ഉടൻ ആരംഭിക്കും.24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻട്രലിലൂടെയാണ് സേവനങ്ങൾ ഏകോപിപ്പിക്കുന്നത്. കർഷകർക്ക് 1962 എന്ന ടോൾ ഫ്രീ.നമ്പറിലൂടെ ഈ കോൾ സെൻററുമായി ബന്ധപ്പെടാം.കർഷകർക്ക് സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനും ഈ നമ്പറിൽ ബന്ധപ്പെടാം. അത്യാവശ്യ സേവനത്തിന് പൂർണസജ്ജമായ ഈ മൊബൈൽ യൂണിറ്റുകൾ വീട്ടുപടിക്കിലെത്തി സേവനങ്ങൾ നൽകും . സംസ്ഥാനത്ത് ആകെ 29 ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത് .പദ്ധതിയുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരത്ത് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പുരുഷോത്തം രൂപാല നിർവഹിച്ചു മന്ത്രി ജെ. ചിഞ്ചുറണി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളിധരൻ കേന്ദ്രീകൃത കോൾ സെന്റർ സംവിധാനം ഉദ്ഘാടനം ചെയ്തു.
കരാറടിസ്ഥാനത്തിൽ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരവെറ്റ്, ഒരു ഡ്രൈവർ കം അറ്റൻഡന്റ് എന്നിവരെ അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, മരുന്ന് , .ഇന്ധനം തുടങ്ങിയ ചെലവുകൾ 60:40 അനുപാതത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കും .ജില്ലയിൽ കാഞ്ഞങ്ങാട് , കാസർകോട് ബ്ലോക്കുകളിലാണ് ഇപ്പോൾ സേവനം ലഭ്യമാവുക. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും പെരിയ , പള്ളിക്കര . അജാനൂർ .മടിക്കൈ എന്നീ ഗ്രാമപഞ്ചായത്തുകളിലുംകാസർഗോഡ് ബ്ലോക്കിൽ ചെമ്മനാട്, ബദിയടുക്ക, ചെങ്കള, മധൂർ , മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തുകളിലും കാസർഗോഡ് മുൻസിപ്പാലിറ്റിയിലും ഈ പദ്ധതിയുടെ സേവനം ലഭ്യമാക്കും. ഉച്ചയ്ക്ക് ഒരു മണിമുതൽ രാത്രി 8 മണി വരെയാണ് ഇതിൻറെ സേവനം ലഭ്യമാവുക . ടോൾ ഫ്രീ സേവനം ജില്ലയിൽ നിലവിൽ ആരംഭിച്ചിട്ടുണ്ട്. മൊബൈൽ യൂനിറ്റ് ജില്ലാതല ഉദ്ഘാടനം അടുത്തയാഴ്ചയാണ്.
തുടക്കത്തിൽ കർഷകർ ഇതിന്റെ സേവനങ്ങൾക്കായി നിശ്ചിത തുക നൽകണം. എങ്കിലും അവർക്ക് പിന്നീട് ആ തുക തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് തിരിച്ചു ലഭിക്കുന്ന രീതിയിൽ പ്രൊജക്ടുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്നതോടെ ഫലത്തിൽ കർഷകർക്ക് സൗജന്യ സേവനം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത് ;
ജില്ലയിൽ മൃഗസംരക്ഷണ ഓഫീസർ ഡോ ബി സുരേഷ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജിഎം സുനിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ജി ജയപ്രകാശ് പി ആർ ഒ ഡോ എ മുരളീധരൻ ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഡിനേറ്റർ ഡോ എസ്. മഞ്ജു കാഞ്ഞങ്ങാട് ബ്ലോക്ക് ചാർജ് ഓഫീസർ ഡോ കെ വസന്തകുമാർ എന്നിവർ നേതൃത്വം നൽകും .