യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് ജില്ലാ മെഡിക്കൽ ഓഫീസ് അടച്ചു പൂട്ടി റീത്ത് വെച്ച് പ്രതിഷേധിച്ചു.

Share

ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പ് അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
കാഞ്ഞങ്ങാട് ജില്ലാ മെഡിക്കൽ ഓഫീസ് അടച്ചു പൂട്ടി റീത് വച്ച് പ്രതിഷേധിച്ചു. ഉദുമ തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവ്വതി ഉദുമയിലെ സ്വകാര്യ ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങി കഴിച്ച കുഴിമന്തിയിൽ നിന്നാണ് വിഷബാധയേറ്റതെന്ന സംഭവം പുറത്തു വന്നതിനെ തുടർന്നാണ് ജില്ലയിൽ 8 മാസം മുൻപ് ചെറുവത്തൂരിൽ ദേവനന്ദ എന്ന വിദ്യാർത്ഥി ഷവർമ കഴിച്ചു മരിച്ച സംഭവത്തിന്റെ തുടർച്ചായി വീണ്ടും മരണം അവർത്തിച്ചത്തോടെ ജില്ലയിൽ ആരോഗ്യ വകുപ്പ് നിശ്ചലമാണെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസ് തന്നെ അടച്ചുപൂട്ടി ആദരാഞ്ജലികൾ അർപ്പിച്ചു റീത് വച്ചത്.പ്രതിഷേധം തുടർന്നപ്പോൾ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി.ഷൈനിന്റെയും നേതൃത്വത്തിലോ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയിലിരുന്നു.ജില്ലാ പ്രസിഡന്റ് നെ കൂടാതെ ജില്ലാ വൈസ് പ്രസിഡന്റ്മാരായ രതീഷ് കാട്ടുമാടം,ഇ.അശ്വതി,ജനറൽ സെക്രട്ടറി സത്യനാഥൻ പത്രവളപ്പിൽ,സെക്രട്ടറി രോഹിത് ഏറുവാട്ട് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, നീലേശ്വരം മണ്ഡലം പ്രസിഡന്റ് ടി.വി.ആർ.സൂരജ്‌ വിനീത്.എച്.ആർ, അക്ഷയ.എസ്.ബാലൻ, അനൂപ് ഓർച്ച,ശ്രീനി വള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നല്കി

Back to Top