മാലവേട്ടുവ പട്ടികവർഗ സമുദായത്തിൽ നിന്ന് കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മത്സരിക്കുന്ന കാസറഗോഡുകാരൻ

ഈസ്റ്റ് എളേരി: ജീവിതദുരിതങ്ങൾ മറന്നാണു സച്ചു സതീഷ് മത്സരിക്കാനെത്തുന്നത്. പട്ടികവർഗ, മലവേട്ടുവ സമുദായത്തൽപെട്ട സച്ചുവിനു വേദിയിലെത്താനായതിനു പിന്നിൽ അമ്മ ബിന്ദുവിന്റെ രാപകൽ അധ്വാനത്തിന്റെ കനലുണ്ട്. അച്ഛൻ സതീഷ് 4 വർഷം മുൻപു ഹൃദയാഘാതം മൂലം മരിച്ചു. കൂലിപ്പണിയെടുത്താണു ബിന്ദു കുടുംബം മുന്നോട്ടു നയിക്കുന്നത്. തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് വിദ്യാർഥിയായ മാലവേട്ടുവ പട്ടികവർഗ സമുദായത്തിൽ നിന്ന് കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഇടം നേടിയ ആദ്യ ആൺകുട്ടിയാണ് സച്ചു ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ മത്സരിക്കുന്നു. മൂന്നിനങ്ങളിൽ മത്സരിക്കുക ഭാരിച്ച ചെലവാണ്. ലോണെടുത്താണു മത്സര ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. ഹെഡ് മിസ്ട്രസ് കെ.എ. റോസ്ലിയും അധ്യാപകരും അകമഴിഞ്ഞു സഹായിച്ചു.
ഒന്നാം ക്ലാസ് മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. മരിക്കുന്നതുവരെ എല്ലാ വേദികളിലും സച്ചുവിനു പിന്തുണയായി അച്ഛൻ ഒപ്പമുണ്ടായിരുന്നു. നവരസ കലാക്ഷേത്രയിലെ സതീഷ് നീലേശ്വരമാണു ഗുരു. കാസർകോട് കടുമേനിയിൽ 83 വീടുകളും 400 ഓളം താമസക്കാരുമുള്ള സർക്കാരിയ കോളനിയിലാണു എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ സച്ചുവിന്റെ വീട്. മാതൃസഹോദരി എം.കെ. ലക്ഷ്മിക്കൊപ്പം താമസം