പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി സജ്ജീകരിച്ച പാരന്റിംഗ് ക്ലീനിക്ക് ഉദ്ഘാടനം ചെയ്തു.

Share

വനിതാശിശു വികസന വകുപ്പ് പരപ്പ ബ്ലോക്കിൽ അനുവദിച്ച് പ്രവർത്തനം നടത്തിവരുന്ന പാരന്റിംഗ് ക്ലീനിക് പുതുതായി സജ്ജീകരിച്ച ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ വ്യക്തിപരവും ധാർമ്മികവുമായ വികസനത്തിന് സഹായിക്കുന്നതിനു തൊഴിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും പുറമേ അസന്തുഷ്ടമായ കുടുംബ ചുറ്റുപാടുകളിൽ കഴിയുന്ന മുതിർന്നവർക്കും കുട്ടികൾക്കും പിന്തുണ നൽകി വരുന്ന പാരന്റിംഗ് ക്ലീനിക്കുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്
കുട്ടികളുടെ
പെരുമാറ്റ പരവും വൈകാരികവുമായ പ്രശ്നങ്ങൾ ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കേസുകൾ റഫറൽ സേവനങ്ങളുമായി ക്ലീനിക്കിലെത്തുന്നുണ്ട് പരപ്പ ബ്ലോക്കിൽ
രണ്ടാം ശനിയാഴ്ച ഒഴികെ എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 9.30 മുതൽ 5 മണി വരെ പ്രവർത്തിക്കുന്നു സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ നേതൃത്വം നൽകി വരുന്നു
രക്ഷിതാക്കൾക്കിടയിൽ ശാസ്ത്രീയ രക്ഷകർത്തൃത്വത്തെക്കുറിച്ചു ബോധവൽക്കരണം നടത്താൻ ഔട്ട് റീച്ച് വർക്കുകളും ഇതോടൊപ്പം നടത്തിവരുന്നുണ്ട് പുതുതായി
സജ്ജീകരിച്ച ക്ലീനിക്കിന്റെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. രജനി കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. അന്നമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. സൈക്കോ സ്ക്കൂൾ കൗൺസിലർ നിസ്സി മാത്യു. വിദ്യ വി എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു
രക്ഷാകർതൃ ക്ലീനിക്കുകളെ കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട് എന്ന് ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് ശ്രീമതി. രജനി കൃഷ്ണൻ പറഞ്ഞു.

Back to Top