സബ്ബ് ഇൻസ്‌പെക്ടർ ആർ ശരത്തിന് കൊളവയൽ ഗ്രാമത്തിന്റെ ആദരം.

Share

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന സബ്ബ് ഇൻസ്‌പെക്ടർ ആർ ശരത്തിന് കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയും ഹോസ്ദുർഗ് ജനമൈത്രി പോലീസും അനുമോദനവും യാത്രയയപ്പും നൽകി.അനുമോദനവും യാത്രയയപ്പും അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ സബീഷ് ഉദ്ഘാടനം ചെയ്തു. ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉപഹാര സമർപ്പണം നടത്തി.കൊളവയൽ ഗ്രാമത്തിൽ ഹോസ്ദുർഗ് പോലീസ് നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഭാഗവാക്കായി നാട്ടുകാരുടെ മുഴുവൻ പിന്തുണ നേടിയെടുക്കുന്നതിന് തിരുവനന്തപുരം സ്വദേശിയായ സബ്ബ് ഇൻസ്‌പെക്ടർ ശരത്തിന് സാധിച്ചിരുന്നു.ജാഗ്രതാ സമിതി ചെയർമാൻ എം വി നാരായണൻ അധ്യക്ഷത വഹിച്ചു. ഇൻസ്‌പെക്ടർ കെ പി ഷൈൻ,സബ്ബ് ഇൻസ്‌പെക്ടർ കെ പി സതീഷ്,വാർഡ് മെമ്പർമാരായ സി എച്ച് ഹംസ, കെ രവീന്ദ്രൻ, ഇബ്രാഹിം ആവിക്കൽ, സി കുഞ്ഞാമിന, ജനമൈത്രി ബീറ്റ് ഓഫീസർ കെ രഞ്ജിത്ത് കുമാർ, ജാഗ്രതാ സമിതി കൺവീനർ ഷംസുദീൻ കൊളവയൽ, ജാഗ്രതാ സമിതി അംഗങ്ങളായ സുറൂർ മൊയ്‌തു ഹാജി, അബ്ദുൾ ഹമീദ് ഹാജി, സുഭാഷ് കാറ്റാടി, ബി മുഹമ്മദ്‌ കുഞ്ഞി, പി കെ കണ്ണൻ എന്നിവർ സംസാരിച്ചു.

Back to Top