സജി ചെറിയാൻ മന്ത്രിയായത് പിണറായിയുടെ ഡൽഹിയാത്രയുടെഫലം : പി.വി.സുരേഷ്

Share

കാഞ്ഞങ്ങാട്: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി രഹസ്യബാന്ധവം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈയിടെ നടത്തിയ ഡൽഹിയാത്രയുടെ ഫലമാണ് ഭരണഘടനയെ ആക്ഷേപിച്ച സജിചെറിയാനെ വീണ്ടും മന്ത്രിയാക്കിയ സംഭവമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് ആരോപിച്ചു.

ഭരണമില്ലാതെ നിലനിൽക്കാനാവില്ലെന്ന 2 കമ്യൂണിസ്റ്റുകാരന്റെ യഥാർത്ഥ സ്വഭാവമാണ് സജിചെറിയാനിലൂടെ
പുറത്ത് വന്നതെന്ന് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു.

നേരത്തെ പുതിയകോട്ടയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കോട്ടച്ചേരിയിൽ
സമാപിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.കെ.രത്നാകരൻ വൈസ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണൻ ,, കോൺഗ്രസ് നേതാക്കളായ വി.ഗോപി, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.കെ.ബാബു, വിനോദ് ആവിക്കര, അഡ്വ.പി. ബാബുരാജ്,അനിൽ വാഴുന്നോറൊടി, യു.വി.എ.റഹ്മാൻ , പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, കോൺഗ്രസ് മൈനോറിട്ടി സെൽ ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്, മുനിസിപ്പൽ കൗൺസിലർ വി.വി. ശോഭ , മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ സുരേഷ് കൊട്രച്ചാൽ, ഒ.വി. പ്രദീപ്, സുജിത് പുതുക്കൈ, മനോജ് ഉപ്പിലിക്കൈ, അച്ചുതൻ മുറിയനാവി, സോണിസോബി, രാജൻ ഐങ്ങോത്ത് ,ജയശ്രീ.കെ തുടങ്ങിയവർ സംസാരിച്ചു. പ്രമോദ്.കെ. റാം സ്വാഗതവും ചന്ദ്രശേഖരൻ മേനിക്കോട്ട് നന്ദിയും പറഞ്ഞു.

Back to Top