പുതുമുഖ സിനിമാ നടി, അനഘ നാരായണൻ ജനുവരി 7, ന് ശനിയാഴ്ച്ച, ഇഖ്‌ബാൽ ഹൈസ്കൂളിൽ

കാഞ്ഞങ്ങാട് : അജാനൂർ ഇഖ്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, 2023, ജനുവരി 7, 8 , 9 ,(ശനി, ഞായർ, തിങ്കൾ,) ദിവസങ്ങളിലായി ഗോൾഡൻ ജൂബിലി എന്ന പേരിൽ, സ്കൂളിന്റെ അമ്പത്തി അഞ്ചാം വാർഷികം ആഘോഷിക്കുകയാണ്, വൈവിദ്യമാർന്ന വിവിധ കലാ പരിപാടികളോടെയും, ഉത്സവ പ്രതീതിയോടെയും ,മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന വാർഷികാഘോഷത്തിന്റെ ഒന്നാം ദിവസമായ ജനുവരി 7, ന് ശനിയാഴ്ച,നടക്കുന്ന പൂർവ്വ വിദ്യാർഥി കുടുംബ സംഗമത്തിൽ, മുഖ്യ അതിഥിയായി പങ്കെടുക്കുന്നതിന് വേണ്ടിയാണ്, ” തിങ്കളാഴ്ച നിശ്ചയം ” എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ, യുവ നടി അനഘ നാരായണൻ ഇഖ്ബാലിൽ എത്തുന്നത്, നടൻ ടോവിനോ തോമസിനൊപ്പം, “” വാസി “” എന്ന സിനിമയിലും,ഇപ്പോൾ കാഞ്ഞങ്ങാട് ദീപ്തി തിയേറ്ററിൽ പ്രദർശനം നടക്കുന്ന “”ആനന്ദം പ്രമന്ദം “” എന്ന സിനിമയിലും, അഭിനയം കൊണ്ട് ശ്രദ്ദേയമായി.