ആയിരങ്ങളുടെ അന്ത്യാഞ്ജലി ധീരജവാന്‍ വൈശാഖിന് കണ്ണീര്‍ പ്രണാമം

Share

ധീരജവാന്‍ വൈശാഖിന് കണ്ണീര്‍ പ്രണാമം

172 ഇന്‍ഫെന്‍ററി ബറ്റാലിയന്‍ ( TA ) ഹവില്‍ദാര്‍ വൈശാഖ്. കെ.പി.വിക്ക് കണ്ടോന്താര്‍ ഗ്രാമം കണ്ണീരോടെ വിടചൊല്ലി..

കടന്നപ്പളളി – പാണപ്പുഴ ഗ്രാമപഞ്ചായത്ത് കണ്ടോന്താർ – ചെങ്ങളം സ്വദേശിയായ വൈശാഖ് , ആന്‍ഡമാൻ നിക്കോബാറിലെ ജോലി സ്ഥലത്തുവെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്‌..

ഭാര്യ: ഭാവന , മകള്‍ : അര്‍ഹ ( 5 വയസ് )

പിതാവ്: സി.വി.അപ്പുക്കുട്ടൻ , മാതാവ്: കെ.പി.വി.പ്രസന്ന , സഹോദരി: മൃദുല

ഭൗതീക ശരീരം ഇന്ന് രാവിലെ 8.30 മണി മുതൽ കണ്ടോന്താർ ഇടമന യുപി സ്കൂളിലും , 10 മണി മുതല്‍ 10.30 വരെ സ്വവസതിയിലും പൊതുദർശനത്തിന് വെക്കുകയും , 11 മണിക്ക് സൈന്യത്തിന്‍റെ എല്ലാവിധ ഔദ്ദ്യോഗിക ബഹുമതികളോടെ ചെങ്ങളം സമുദായ ശ്മശാനത്തില്‍ സംസ്കാരം നടന്നു.

രാജ്യത്തിന്‍റെ കാവല്‍ഭടനായ , അകാലത്തില്‍ വിടപറഞ്ഞ വൈശാഖിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്‍റെ നാനതുറകളില്‍ നിന്നുമുളള നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു.

എഐസിസി ജനറല്‍ സെക്രട്ടറി ശ്രീ. കെ.സി. വേണുഗോപാല്‍ MP , ശ്രീ. രാജ്മോഹന്‍ ഉണ്ണിത്താന്‍ MP എന്നിവര്‍ മരണത്തില്‍ അനുശോചിക്കുകയും അവര്‍ക്കുവേണ്ടി പുഷ്‌പചക്രം സമര്‍പ്പിക്കുകയും ചെയ്തു ,

ശ്രീ. എം. വിജിന്‍ MLA , ഡിസിസി പ്രസിഡന്‍റ് , അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് , വിവിധ തദ്ദേശ ഭരണ ജനപ്രതിനിധികള്‍ , സോനാ മേധാവികള്‍ , ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ , വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ , വിമുക്തഭടന്‍മാര്‍ , വിവിധ രാഷ്ട്രീയ കക്ഷികളിലെ സംസ്ഥാന – ജില്ലാ നേതാക്കള്‍ , തുടങ്ങിയവര്‍ നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചു , അനുശോചനം രേഖപ്പെടുത്തി.

Back to Top