1922അംഗങ്ങൾ പങ്കാളിയാവുന്ന കാഞ്ഞങ്ങാട് നഗരസഭ പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്താക്കളുടെ സംഗമം തുടങ്ങി

Share

കാഞ്ഞങ്ങാട്:പി എം എ വൈ ലൈഫ് പദ്ധതിയിലൂടെ ഭവന നിർമ്മാണം നടത്തുന്ന 1922 അംഗങ്ങൾ പങ്കാളിയാവുന്ന ഗുണഭോക്താക്കളുടെ സംഗമം തുടങ്ങി.നഗരസഭയുടെ വിവിധ വാർഡുകളിലായി പദ്ധതിയുടെ ആദ്യഘട്ടത്തിൽഭവന നിർമ്മാണം പൂർത്തീകരിച്ച് 844അംഗങ്ങളുടെയും രണ്ടാംഘട്ടത്തിൽ അർഹരായ1078ഉൾപ്പെടെ1922ഗുണഭോക്താക്കളാണ് മൂന്ന് ദിവസത്തെ സംഗമത്തിൽ പങ്കാളിയാവുന്നത്.കാഞ്ഞങ്ങാട് നഗരസഭ ടൗൺഹാളിൽനഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.കേന്ദ്ര-സംസ്ഥാന സർക്കാറുകൾതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെനടപ്പിലാക്കുന്നഎല്ലാവർക്കും ഭവനം എന്നപി എം എ ലൈഫ്ഭവനം പദ്ധതിയിൽഗുണഭോക്താക്കളായആളുകളുടെ ജീവിത നിലവാരംഉയർത്തുന്നതിനും.പദ്ധതി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾപരിചയപ്പെടുത്തുന്നതിനും,മറ്റ് വകുപ്പുകളും ആയി ചേർന്ന്സ്വയംതൊഴിൽ ഉൾപ്പെടെയുള്ളകാര്യങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്ഒപ്പം സംഗമം നടത്തുന്നത്.വൈസ് ചെയർമാൻബിൽട്ടക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ മാരായകെ ലത,പി അഹമ്മദ് അലി,കെ അനീഷശൻ, കെ.വി സരസ്വതി കുടുംബശ്രീ ചെയർപേഴ്സൺ മാരായ സൂര്യ ജാനകി,കെ സുജിനി,മെമ്പർ സെക്രട്ടറിജയചന്ദ്രൻ മോനാച്ച,പദ്ധതി കോഡിനേറ്റർവിപിൻ മാത്യുഎന്നിവർ സംസാരിച്ചു.നഗരസഭാ സെക്രട്ടറിപി ശ്രീജിത്ത് സ്വാഗതം പറഞ്ഞു

Back to Top