ഇനി തീയ്യതി മാറ്റാന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണ്ടതില്ല ; ഇങ്ങനെ ചെയ്താല്‍ മതി

Share

രാജ്യത്ത് യാത്രയ്ക്കായി ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മാര്‍ഗമാണ് ട്രെയിന്‍. ട്രെയിനുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ ബുക്ക് ചെയ്ത തീയതിയില്‍ യാത്ര ചെയ്യാന്‍ ആ വ്യക്തിക്ക് സാധിച്ചില്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കാതെ തീയതി മാറ്റാനുള്ള ഓപ്ഷനും റെയില്‍വേ നല്‍കിയിട്ടുണ്ട്. അതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

ഇതിനായി ഐആര്‍സിടിസി വഴി ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം റെയില്‍വേ നല്‍കുന്നുണ്ട്. കൂടാതെ മൊബൈല്‍ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും നമുക്ക് ആവശ്യമുള്ള തീയതിയില്‍ നമുക്ക് ആവശ്യമുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഐആര്‍സിടിസി വെബ്‌സൈറ്റ് ആരും ദുരുപയോഗം ചെയ്യാതിരിക്കാന്‍ നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതും, പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും.

ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരു നിശ്ചിത തീയതിയില്‍ യാത്ര ചെയ്യാന്‍ കഴിയാത്തതാണ്. പലര്‍ക്കും ഒരു നിശ്ചിത തീയതിക്ക് മുമ്പോ ശേഷമോ യാത്ര മാറ്റേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയും വേണം.അതിനായി ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റിന് നിങ്ങള്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് നല്‍കണം. എന്നാല്‍ അത് ചെയ്യാതെ തീയതി മാത്രം മാറ്റാന്‍ ഒരു വഴിയുണ്ട്. സാധാരണയായി, ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായും റെയില്‍വേ കൗണ്ടറില്‍ നേരിട്ടും ബുക്ക് ചെയ്യാം. എന്നാല്‍ ഇങ്ങനെ തീയതി മാറ്റാനുള്ള വഴി റെയില്‍വേ കൗണ്ടറില്‍ മാത്രമാണ്. ഇത് ഓണ്‍ലൈനില്‍ ചെയ്യാന്‍ കഴിയില്ല.

നിങ്ങള്‍ ബുക്ക് ചെയ്ത ടിക്കറ്റുമായി റെയില്‍വേ കൗണ്ടറില്‍ പോയി ബുക്കിംഗ് തീയതിക്ക് മുമ്പോ ശേഷമോ അത് മാറ്റാവുന്നതാണ്.ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെ ഈ അവസരം ലഭിക്കും . അതിനുശേഷം അത് മാറ്റാന്‍ കഴിയില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഈ അവസരം ഒരിക്കല്‍ മാത്രമേ പ്രയോജനപ്പെടുത്താന്‍ കഴിയൂ. ഇതിനര്‍ത്ഥം ഒരു തവണ പുതുക്കിയ ടിക്കറ്റിന് വീണ്ടും തീയതി നല്‍കാന്‍ കഴിയില്ല എന്നതും എടുത്തുപറയുന്നുണ്ട് റെയില്‍വേ.

Back to Top