സ്ഥിര വരുമാനത്തിന് സർക്കാർ മേൽനോട്ടത്തിൽ പെയിന്റിംഗ് പരിശീലനം   

Share

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽകൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും (ഐ ഐ ഐ സി ) കാസർഗോഡ് പട്ടിക വർഗ വികസന വകുപ്പും ചേർന്നൊരുക്കുന്ന പെയിന്റിങ് പരിശീലനം.

ലോകോത്തര പെയിന്റ് നിർമാതാക്കളായ ആക്‌സോ നോബലും ,കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും , ഐ ഐ ഐ സി യും ചേർന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

കൊല്ലത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് എത്തുവാനുള്ള യാത്രാ ബത്തയും , ,ഇരുപത്തിയാറു ദിവസത്തെ താമസം ,ഭക്ഷണം എന്നിവയും , പരിശീലനത്തിനുള്ള മറ്റെല്ലാ ചെലവുകളും , കാസർഗോഡ് ജില്ലയിലെ പട്ടിക വർഗ വികസന വകുപ്പ് വഹിക്കും.

അതാതു സ്ഥലങ്ങളിലെ പ്രൊമോട്ടർമാരെ കണ്ടെത്തി അവശ്യ വിവരങ്ങൾ ഉടൻ കൈമാറുക. കാസർഗോഡ് നിന്ന് കൊല്ലം വരെയുള്ള യാത്ര ബത്ത പ്രൊമോട്ടർ വഴി അഡ്വാൻസ് ആയി പരിശീലനം നേടുവാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കും.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ 2022 ജനുവരി 7 നു രാവിലെ 11 നു ആധാർ കാർഡ് കോപ്പി , സർട്ടിഫിക്കറ്റ് കോപ്പി സഹിതം കാസർഗോഡ് സിവിൽ സ്റ്റേഷന് സമീപത്തുള്ള വിദ്യാനഗർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എത്തിച്ചേരുക. ആധാർ കാർഡ് കോപ്പി 8078980000 നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക.

ജനുവരി 9 തിങ്കളാഴ്ച ക്ലാസുകൾ ആരംഭിക്കും.

ജനുവരി 8 നു ഞായറാഴ്ച രാവിലെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏറനാട് എക്സ്പ്രസ്സിൽ കൊല്ലത്തേക്ക് യാത്ര പുറപ്പെടാവുന്നതാണ് – ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 8907351455

വിവരങ്ങൾക്ക് -8078980000,9496691643

വെബ്സൈറ്റ് – www.iiic.ac.in

Back to Top