അരയാലിന്റെ ചില്ലകൾ ബാക്കിയാക്കി വാസു മാഷ് യാത്രയായി

Share

കാഞ്ഞങ്ങാട്:-നാടിന്റെ നാനാഭാഗങ്ങളിലുള്ളയുവാക്കളുടെസംഗമ കേന്ദ്രമായിരുന്നുമേലാംകോട്ആൽമരം .ഈ കൂട്ടായ്മയുടെ വലിയേട്ടൻ ആയിരുന്നുഎല്ലാവരും ഏറെ സ്നേഹത്തോടെവാസ്മാഷ് എന്ന് വിളിക്കുന്നമുൻ ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻകെ വാസുദേവൻ.വയസ്സ് 75 പിന്നിട്ടിട്ടുകൂട്ടായ്മ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും മുൻനിരയിൽ ആയിരുന്നുമാഷ്.അത് പച്ചക്കറി കൃഷി ആയാലും,സന്നദ്ധ പ്രവർത്തനങ്ങൾ ആയാലുംഇക്കഴിഞ്ഞ ഫുട്ബോൾ ആവേശം ഉൾപ്പെടെഎല്ലാ കാര്യങ്ങൾക്കും തന്റെ മക്കളുടെ പ്രായമുള്ള ആളുകളുടെതോളോട് തോൾ ചേർന്ന് നിന്നിരുന്നു മാഷ്.
കഴിഞ്ഞദിവസം രാത്രിയുംതമാശകൾ പറഞ്ഞ് പിരിഞ്ഞമാഷിന്റെ മരണവാർത്ത അറിഞ്ഞാണ്ഇന്ന് രാവിലെനാടുണർന്നത്. രാവിലെനെഞ്ചുവേദന അനുഭവപ്പെട്ട മാഷിനെകുന്നുമ്മൽ ദീപ ഹോസ്പിറ്റൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാൻ ആയില്ല.അരയാൽ ബ്രദേഴ്സിന്റെ ചില്ലകൾ ബാക്കിയാക്കിവാസു മാഷ്കാലയവനികയിലേക്ക് മറിഞ്ഞു.മേലാങ്കോട്എസി കണ്ണൻ നായർ സ്മാരക ഗവൺമെൻറ് യുപി സ്കൂൾപൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട്,പ്രദേശത്തെ ദേവസ്ഥാനങ്ങൾ,സാംസ്കാരിക കേന്ദ്രങ്ങൾഎന്നിവയുടെയെല്ലാം സജീവസാന്നിധ്യമായിരുന്നു.
വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽനാടി ന്റെനാനാഭാഗത്തിന് നിന്നുള്ള നിരവധി ആളുകൾ അന്ത്യപചാരം അർപ്പിച്ചു.
തുടർന്ന് 10 30 ന്.മേലാംകോട്ശാന്തിതീരം പൊതുസ്മശാനത്തിൽമൃതദേഹം ദഹിപ്പിച്ചു.
തുടർന്ന് സർവകക്ഷി അനുശോചനയോഗവും നടന്നു
ഭാര്യ സാവിത്രി,
മക്കൾഷൈലേന്തു,
വിമലേഷ്
മരുമക്കൾ
ശശി ഞാണികടവ്(കെഎസ്ഇബി ജീവനക്കാരൻ)

Back to Top