കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി അജാനൂർ യൂണിറ്റ് സമ്മേളനം വെള്ളിക്കോത്ത് വച്ച് നടന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി അജാനൂർ യൂണിറ്റ് സമ്മേളനം വെള്ളിക്കോത്ത് വച്ച് നടന്നു
സമ്മേളനം ജില്ലാ ജോയിൻറ് സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സുരെന്ദ്രൻ കെ വി അദ്ധ്യക്ഷം വഹിച്ചു യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തിന് യൂണിറ്റ് ജോയിൻറ് സെക്രട്ടറി നന്ദി പറഞ്ഞു.
ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന ഓൺലൈൻ വ്യാപാരത്തെ ചെറുക്കുന്ന നിയമം കോണ്ട് വരണമെന്നും,ഹൈവേ വികസനത്തിൻെറ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരി കൾക്ക് അർഹത പ്പെട്ട സാബത്തീക സഹായം ബന്ധപ്പെട്ടവർ നെൽകണമെന്നുമുള്ള പ്രമേയങ്ങൾ സമ്മേളനം ആവശ്യപ്പെട്ടൂ
പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി സുരേന്ദ്രൻ കെ വി,സെക്രട്ടറി യായി സുരേഷ് കെ വി ട്രഷറായി ഷബീർ ഹസ്സൻ എന്നിവരേയും തെരഞ്ഞെടുത്തു .