ഹൈസ്കൂൾ കുട്ടികൾക്ക് കഞ്ചാവ് നൽകി ലഹരി ക്കടിമയാക്കുന്ന പ്രതി പിടിയിൽ

Share

ഹൈസ്കൂൾ കുട്ടികൾക്ക് കഞ്ചാവ് നൽകി ലഹരി ക്കടിമയാക്കുന്ന പ്രതി പിടിയിൽ

കാഞ്ഞങ്ങാട് തീരദേശത്തുള്ള സ്കൂളിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ നിർബന്ധിച്ചു കഞ്ചാവ് ബീഡി വലിപ്പിച്ച ശ്യാം മോഹൻ, S/o. മോഹനൻ,32 വയസ്, മരക്കാപ്പു കടപ്പുറം,

എന്നയാളെ ആണ് കാഞ്ഞങ്ങാട് DYSP പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡും ഹോസ്ദുർഗ് SHO കെ. പി. ഷൈനും ചേർന്ന് നടത്തിയ റൈഡിൽ അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിൽ SI വേലായുധൻ,അബുബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, എന്നിവർ ഉണ്ടായിരുന്നു.ശ്യാമിന് മയക്കു മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് പോലീസിലും എക്സൈസിലും ആയി 8 കേസുകൾ ഉണ്ട്. കോടതി യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ജയിലിൽ അടച്ചു.

Back to Top