ഉദുമ ഗ്രാമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം പദ്ധതി തുടങ്ങി

Share

ഉദുമ ഗ്രാമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതി പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പാക്യാരയിലെ അബ്ദുല്ലയ്ക്കാണ് ആദ്യ കട്ടില്‍ നല്‍കിയത്. സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുധാകരന്‍ അധ്യക്ഷനായി. ഐ.സി.ഡി.എസ്. ഓഫീസര്‍ അറഫ എടക്കണ്ടി, വൈസ് പ്രസിഡന്റ് കെ.വി ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബീബി മാങ്ങാട്, സൈനബ അബൂബക്കര്‍, പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പാക്യര, ടി. നിര്‍മല, ഹാരിസ് അങ്കക്കളരി, ചന്ദ്രന്‍ നാലാംവാതുക്കല്‍, വി. കെ. അശോകന്‍, പുഷ്പാവതി മുദിയക്കാല്‍, ബിന്ദു സുധന്‍, നഫീസ പാക്യര, ശകുന്തള ഭാസ്‌കരന്‍, സുനില്‍ കുമാര്‍, യാസ്മിന്‍ റഷീദ്, വിനയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ വാര്‍ഷിക പദ്ധതിയില്‍ 212 വയോജനങ്ങള്‍ക്കാണ് കട്ടില്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ അര്‍ഹരായ 90 പേര്‍ക്ക് ഇത് വിതരണം ചെയ്തു.

Back to Top