പിടി അബ്ദുല്ല ഹാജി മെമ്മോറിയൽ ലൈബ്രറിയുടേയും, സൂപ്പർസ്റ്റാർ കബ്ബിന്റെയും യൂത്ത് വിംഗിന്റെയും ആഭിമുഖ്യത്തിൽ പുതുവത്സര രാവിൽ സോക്കർ പ്രിമിയർ ലീഗ് സംഘടിപ്പിച്ചു.

Share

 

നായൻമാർമൂല:  പിടി അബ്ദുല്ല ഹാജി മെമ്മോറിയൽ ലൈബ്രറിയുടേയും, സൂപ്പർസ്റ്റാർ ക്ലബ്ബിന്റെയും, യൂത്ത് വിംഗിന്റെയും ആഭിമുഖ്യത്തിൽ പുതുവത്സര രാവിൽ ഫുഡ്ബോൾ സോക്കർ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു. നായൻമാർമൂല ഹിൽ ടോപ്പ് അറീന ഇന്റോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽ 8 ടീമുകൾ പങ്കെടുത്തു. പുലർച്ചെ വരെ നീണ്ട കളിയിൽ

ആപ്പിൾ ഇന്റീരിയർ ടീം ചാമ്പ്യൻമാരായി, ഹൈക്ലാസ് ടീം റണ്ണർ അപ്പും കരസ്ഥമാക്കി. മികച്ച കളിക്കാരനായി സമാനെയും, ബെസ്റ്റ് ഫോർവേർഡറായി ഹനാനെയും, മികച്ച ഗോൾക്കിപ്പറായി സഹീറിനെയും, മികച്ച ഡിഫന്ററായി നുഹ്മാനെയും,

എമർജിംഗ് പ്ലയറായി അൻച്ചാഫിനെയും തെരഞ്ഞെടുത്തു. ചാമ്പ്യൻമാർക്കുള്ള സമ്മാനം റഹീം സി.എച്, മുനീർ ബി.എച്ച്, ഹമീദ് ബി.എച്ച്, ഹമീദ് കെ.പി എന്നിവർ ചേർന്ന് നൽകി. റണ്ണർ അപ്പിനുള്ള സമ്മനാം ഖാദർ സി.എച്ച്, മൻസൂർ പി എൻ, ഹിഷാം, റാഷിദ്, ജുനൈദ്, ഫവാസ്, ഹിഷാൻ ഷെയ്ക്ക് എന്നിവർ ചേർന്ന് നൽകി.

അബൂബക്കർ പാറപ്പള്ളം,

അദ്രൈ പൈക്ക, ഇബ്രാഹിം എസ് കെ, അബൂബക്കർ ബി.എച്ച്, ബഷീർ കുർസ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Back to Top