ലഹരി ക്കെതിരെ കൊളവയലിൽ ആഘോഷ രാവ്‌  

Share

 

കാഞ്ഞങ്ങാട് : ജില്ലാ പോലീസിന്റെ ഓപ്പറേഷൻ ക്ലീൻ കാസർഗോഡ് പദ്ധതിയുടെ ഭാഗമായി കൊളവയലിൽ ലഹരിക്കെതിരെ പുതുവർഷത്തിന്റെ ആഘോഷരാവ്‌ സംഘടിപ്പിച്ചു.കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയും ഹോസ്ദുർഗ് ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഇ. ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു . ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി ശോഭ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.ഇൻസ്‌പെക്ടർ കെ പി ഷൈൻ,സബ്ബ് ഇൻസ്‌പെക്ടർ ആർ. ശരത്ത്,വാർഡ് മെമ്പർമാരായ സി എച്ച് ഹംസ, അശോകൻ ഇട്ടമ്മൽ, കെ രവീന്ദ്രൻ, ഇബ്രാഹിം ആവിക്കൽ, ജാഗ്രതാ സമിതി ചെയർമാൻ എം വി നാരായണൻ, കൺവീനർ ഷംസുദീൻ കൊളവയൽ,ഷംസുദീൻ മാണിക്കോത്ത്,ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ രഞ്ജിത്ത് കുമാർ, ടി വി പ്രമോദ് എന്നിവർ സംസാരിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി വടശേരി ഏ കെ ജി വനിതാ വേദിയുടെ ലഹരി വിരുദ്ധ സംഗീത ശിൽപവും പോലീസ് ഗായക സംഘത്തിന്റെ ഗാനമേളയും നടന്നു. യുവജന ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ,വിദ്യാലയങ്ങൾ,കുടുംബശ്രീ ഉൾപ്പെടെയുള്ള വനിതാ കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെ കഴിഞ്ഞ ആറുമാസക്കാലമായി നടത്തി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതുവർഷാഘോഷം സംഘടിപ്പിച്ചത്.

Back to Top