ദുർഗ ഹയർ സെക്കൻററി സ്കൂൾ എൻ. എസ്. എസ് യുനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹോസ്ദുർഗ് കടപ്പുറം ജി എഫ് എൽ പി സ്കൂളിൽ സപ്ത ദിന സഹവാസ ക്യാമ്പ്നടത്തി

Share

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻററി സ്കൂൾ എൻ. എസ്. എസ് യുനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹോസ്ദുർഗ് കടപ്പുറം ജി എഫ് എൽ പി സ്കൂളിൽ സപ്ത ദിന സഹവാസ ക്യാമ്പ്നടത്തി. വളണ്ടിയർമാർ പ്രദേശത്ത് വയോജനങ്ങളെ സന്ദർശിച്ചു ആശ്വാസം പകരുകയും വീടുകളിൽ പച്ചക്കറി നട്ടുപിടിപ്പിക്കുകയും, ചിത്രം വരച്ച് സ്കൂൾ മതിൽ മനോഹരമാക്കുകയും ചെയതു. ക്യാമ്പിൻ്റെ ഭാഗമായി കൈറ്റ് ബീച്ചിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി. ബാലകൃഷ്ണൻ നായർ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ വേണുഗോപാലൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ അഞ്ജലി ടി. സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ സി എച്ച് സുബൈദ, പ്രിൻസിപ്പാൾ അനിത വി വി, കെ. മുഹമ്മദ് കുഞ്ഞി, ഇഖ്ബാൽ എം, അബ്ദുൽ റഹിമാൻ, ആദർശ്, പി.ഹുസൈൻ, ആശാലത. എ൦, ഗഫൂർ മുറിയനാവി,കെ പി മോഹനൻഎന്നിവർ ആശ൦സകൾ അർപ്പിച്ചു സംസാരിച്ചു. ലഹരി വിരുദ്ധ സന്ദേശംഉൾക്കൊള്ളിച്ചുകൊണ്ടുള്ള തെരുവ് നാടകവും, സംഗീത ശില്പവും വളണ്ടിയർമാർ അവതരിപ്പിച്ചു.

Back to Top