ബേക്കൽ ഫെസ്റ്റ് : അപകടത്തിൽപ്പെട്ട പോലീസ് ഓഫിസർ സജേഷ് സുഖം പ്രാപിച്ചു വരുന്നു.

Share

ബേക്കൽ ഫെസ്റ്റിൽ പങ്കെടുത്തു മടങ്ങുന്ന വഴിയിൽ ട്രെയിനിനു  മുന്നിൽപെട്ടുപോയ അമ്മയും കുഞ്ഞിനേയും രക്ഷപെടുത്തുന്നതിനിടയിൽ അപകടത്തിൽപ്പെട്ട പോലീസ് ഓഫിസർ സജേഷ് സുഖം പ്രാപിച്ചു വരുന്നു.

മംഗലാപുരം ഇന്ത്യനാ ഹോസ്പിറ്റൽ ചികിത്സയിലാണ് സജേഷ്. തോളിനേറ്റ പരിക്ക് ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. സജേഷ് സുഖം പ്രാപിച്ചതായി പോലീസ് അറിയിച്ചു

സ്വന്തം ജീവൻ പോലും അപകടത്തിൽപ്പെട്ടക്കാം എന്നറിഞ്ഞിട്ട് പോലും പാഞ്ഞു വന്ന ട്രെയിന്ന് മുന്നിൽ നിന്നും അമ്മയെയും കുഞ്ഞിനേയും ഉൾപെടെയുള്ളവരെ മാറ്റിനിർത്താൻ ശ്രമിച്ചപ്പോഴാണ് അപകടത്തിൽ പെട്ടത്. സ്വന്തം ജീവൻ അവഗണിച്ചു ജോലി നിർവഹിച്ച സജേഷ് പോലിസ് സേനക്ക് മൊത്തം അഭിമാനമായെന്ന് ബേക്കൽ ഫെസ്റ്റ് പോലീസ് കൺട്രോൾ റൂമിൽ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർ പറഞ്ഞു

നാലുവർഷമായി സർവീസിലുള്ള സജേഷ് കെഎപി ക്യാമ്പ് ട്രെയിനിങ്ങിന് ശേഷം കാസറഗോഡ് ജില്ലാ പോലിസ് DHQ ജോലി നോക്കുന്ന സമയത്താണ് ബേക്കൽ ഇന്റർനാഷണൽ ഫെസ്റ്റലേക്ക് ഡ്യൂട്ടിക്ക് വന്നത്.

ഇരിയണി സ്വദേശിയായ ഇദ്ദേഹം ബാലകൃഷ്ണൻ കമലാക്ഷി ദമ്പതികളുടെ മകനാണ്

Back to Top