മടിക്കൈ കോതോട്ട് മോളവിനടുക്കം മയ്യങ്ങനം റോഡിൽ നാട്ടുകാർ വാഴ വെച്ച് പ്രതിഷേധിച്ചു.

Share

മടിക്കൈ:,മടിക്കൈ ആറാം വാർഡ് കോതോട്ട് മോളവിനടുക്കം മയ്യങ്ങനം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സംസുക്തമായി പ്രതിഷേധ പ്രകടനവും വാഴ വെക്കുകയും ചെയ്തു. അധികാരികളുമയിനിരന്തരം ബന്ധപെട്ടുവെങ്കിലും ഫലമുണ്ടാകാത്തതിനാലാണ് നാട്ടുകാർ സംയുത്തമായി യോഗം ചേരുകയും തുടർന്ന് പ്രതിഷേധിക്കുകയും ചെയ്തത്. യോഗത്തിൽ സതീഷ് പുതുച്ചേരി സ്വാഗതവും ജയദേവൻ മോളവിനടുക്കം അധ്യക്ഷതയും വഹിച്ചു, എം.വി നാരായണൻ, ജയേഷ് മോളവിനടുക്കം,ചന്ദ്രൻ, രാജേന്ദ്രൻ,രാധാകൃഷ്ണൻ,ദാമോദരൻ, നിഷാന്ത്,സുരേന്ദ്രൻ, സുജിത്ത്, അശ്വിൻ,രാജീവൻ,തുടങ്ങിയവർ റോഡിൻ്റെ ദുരവസ്ഥയും കാര്യങ്ങളും വിശദികരിച്ച് സംസാരിച്ചു. അതികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനുവരി 26 റിപ്ലബിക് ദിനത്തിൽ കുടുതൽ സമര പരിപ്പാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗത്തിൽ തീരുമാനമെടുത്തു.

Back to Top