പെരിയ മോഡൽ പ്രീ- സ്കൂൾ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

Share

പെരിയ മോഡൽ പ്രീ- സ്കൂൾ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

പെരിയ: സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ടു പയോഗിച്ച് പെരിയ ഗവ: എൽ.പി സ്കൂളിൽ നിർമ്മിച്ച മാതൃകാ പ്രീ സ്കൂളിന്റെ ഉദ്ഘാടനം ആഹ്ലാദാരവങ്ങളോടെ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ.ബിന്ദു നിർവ്വഹിച്ചു. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ എ അധ്യക്ഷനായിരുന്നു.
സമഗ്ര ശിക്ഷാ കേരള മാതൃകാ പ്രീ സ്കൂൾ പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപയോടൊപ്പം, പി.ടി.എ, പൂർവ്വവിദ്യാർത്ഥികൾ, പെരിയ യു എ ഇ സൗഹൃദ വേദി,ധനകാര്യ വാണിജ്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെ 45 ലക്ഷത്തിന്റെ സമഗ്ര പദ്ധതിയാണ് പൂർത്തീകരിച്ചത്. പ്രീ സ്കൂൾ പാഠ്യപദ്ധതിയിലെ 30 തീമുകളെ അടിസ്ഥാനമാക്കി 13 പ്രവർത്തന ഇടങ്ങൾ ഒരുക്കിയാണ് മാതൃകാ പ്രീ സ്കൂൾ പൂർത്തിയാക്കിയത്. ആകർഷകമായ പ്രവേശന കവാടവും മനോഹരമായ പാർക്കും പ്രകൃതിയിടങ്ങളും ശിശു സൗഹൃദ കളിയുപകരണങ്ങളും ഫർണിച്ചറുകളും ഏറുമാടവും വിശാലമായ പ്രീ സ്കൂൾ ക്യാമ്പസിന്റെ സവിശേഷതകളാണ്.
സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ ആർ പി അമുൽ റോയ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ഡി നാരായണ സുവനീർ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ അരവിന്ദൻ, ഡോ.എം കുമാരൻ, ഡോ.എം മുരളീധരൻ നമ്പ്യാർ, ഡോ.കെ രഘുറാം ഭട്ട്, ശാരദ എസ് നായർ, പി ദിലീപ് കുമാർ, എം പി രാജേഷ്, പി രവീന്ദ്രൻ, കെ പി രഞ്ജിത്ത്, എം സുരേഷ് കുമാർ, പി കെ സുരേശൻ, കെ എം വിജയകൃഷ്ണൻ, കെ എം ദിലീപ് കുമാർ, ജോർജ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.പൊതുപരിപാടിക്ക് ശേഷം എൽ പി സ്കൂൾ കുട്ടികളുടെയും, ബേക്കൽ ബി ആർ സി ടീമിന്റെയും കലാപരിപാടികളും നടന്നു,ചടങ്ങിൽ ശില്പി ദേവദാസ്, എൽ എസ് എസ് വിജയികൾ, സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻ ഹിശാം പെരിയ എന്നിവർക്ക് സ്നേഹോപഹാരം സമ്മാനിച്ചു.

Back to Top