ബേക്കൽ ഫെസ്റ്റിൽ ഇന്ന് പുതുവർഷത്തെ വരവേൽക്കാൻ വർണ്ണം വിരിയിക്കുന്ന വെടികെട്ടും വിധു പ്രതാപിന്റെ ഗാനമേളയും

Share

ബേക്കൽ ഫെസ്റ്റിൽ ഇന്ന് പുതുവർഷത്തെ വരവേൽക്കാൻ വർണ്ണം വിരിയിക്കുന്ന വെടികെട്ടും വിധു പ്രതാപിന്റെ ഗാനമേളയുമായി ആഘോഷരാവ്

ഇന്ന് രാത്രി പുതുവർഷത്തെ വരവേൽക്കാൻ ബേക്കൽ ഫെസ്റ്റിൽ ഗംഭീര പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത് കണ്ണിഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗം ഇന്ന് നടക്കും ചിറപ്പുറം ദാമോദരന്റെ നേതൃത്വത്തിലുള്ള വെടികെട്ട് സംഘമാണ് പള്ളികരയിൽ എത്തിച്ചേർന്നത്.

പ്രശസ്ത ഗായകരായ വിധു പ്രതാപ്, അലോഷി തുടങ്ങിയ വമ്പൻ താരനിര യാണ് ഇന്ന് രാത്രി ഗാനമേള അവതരിപ്പിക്കുന്നത്. കൂടാതെ സിനിമാറ്റിക്ക് അക്രോബാറ്റിക്ക്, ഫയർ ഡാൻസുമായി നർത്തകരുമുണ്ടാകും

കേരള നിയമസഭ സ്പീക്കർ എം ഷംസീർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു തുടങ്ങിയവർ സംബന്ധിക്കുന്ന സാംസ്കാരിക സമ്മേളനം ഇന്ന് ആറു മണിക്ക് നടക്കും

Back to Top