ബന്തടുക്കയിൽ കോൺഗ്രസ് രക്ത സാക്ഷി അനുസ്മരണ സമ്മേളനം നടന്നു  

Share

കോൺഗ്രസ് രക്ത സാക്ഷി അനുസ്മരണ സമ്മേളനം

ബന്തടുക്ക: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി അനുസ്മരണ സമ്മേളനം നടത്തി.

കെ പി സി സി വൈസ് പ്രസിഡൻ്റ് അഡ്വ: വി ടി ബലറാം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

അഡ്വ: ബി ആർ എം ഷഫീർ മുഖ്യ പ്രഭാഷണം നടത്തി. 4 മണിക്ക് ആനക്കല്ലിൽ നിന്ന് ആരംഭിച്ച രക്തസാIക്ഷി അനുസ്മരണ റാലി ബന്തടുക്കയിൽ സമാപിച്ചു’

സംഘാടക സമിതി ചെയർമാൻ പുഴനാട് ഗോപാലകൃഷ്ണൻ അദ്ധ്യഷത വഹിച്ചു.

ഡി സി സി പ്രസിഡൻ്റ് പി കെ ഫൈസൽ, മുൻ കെപിസിസി ജനറൽസെക്രട്ടറി കെ പി കുഞ്ഞിക്കണ്ണൻ, മുൻ ഡിസിസി പ്രസിഡൻ്റ് ഹക്കിം കുന്നിൽ, ബ്ലോക്ക് പ്രസിഡൻ്റ് ബലരാമൻ നമ്പ്യാർ, മണ്ഡലം പ്രസിഡൻ്റ് സാബു അബ്രഹാം, കെ പി സി മെമ്പർ ശാന്തമ്മ ഫിലിഫ്, ഉദുമ ബ്ലോക്ക് പ്രസിഡൻ്റ് രാജൻ പെരിയ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ജോജോ തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിപി പ്രദീപ് കുമാർ ‘ മണ്ഡലം പ്രസിഡൻ്റ് കുഞ്ഞികൃഷ്ണൻ മാടക്കല്ല്. രതീഷ് ഇരിയ, രതീഷ് ബേത്തലം

തുടങ്ങിയവർ സംസാരിച്ചു

Back to Top