പെരിയ മോഡൽ പ്രീ- സ്കൂൾ ഉദ്ഘാടനം ഇന്ന് 2 മണിക്ക് ഡോ.ആർ. ബിന്ദു നിർവ്വഹിക്കും

Share

പെരിയ മോഡൽ പ്രീ- സ്കൂൾ ഉദ്ഘാടനം ഇന്ന് 2 മണിക്ക് ഡോ.ആർ. ബിന്ദു നിർവ്വഹിക്കും

കാഞ്ഞങ്ങാട് : സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ടു പയോഗിച്ച് പെരിയ ഗവ: എൽ.പി സ്കൂളിൽ നിർമ്മിച്ച മാതൃകാ പ്രീ സ്കൂളിന്റെ ഉദ്ഘാടനം ഇന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ.ബിന്ദു നിർവ്വഹിക്കും. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ എ അധ്യക്ഷനാവുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിശിഷ്ടാതിഥിയാവും. സമഗ്ര ശിക്ഷാ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ പദ്ധതി വിശദീകരണം നടത്തും.
സമഗ്ര ശിക്ഷാ കേരള മാതൃകാ പ്രീ സ്കൂൾ പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപയോടൊപ്പം, പി.ടി.എ, പൂർവ്വവിദ്യാർത്ഥികൾ, പെരിയ യു എ ഇ സൗഹൃദ വേദി. ധനകാര്യ വാണിജ്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെ 45 ലക്ഷത്തിന്റെ സമഗ്ര പദ്ധതിയാണ് പൂർത്തീകരിച്ചത്. പ്രീ സ്കൂൾ പാഠ്യപദ്ധതിയിലെ 30 തീമുകളെ അടിസ്ഥാനമാക്കി 13 പ്രവർത്തന ഇടങ്ങൾ ഒരുക്കിയാണ് മാതൃകാ പ്രീ സ്കൂൾ പൂർത്തിയാക്കിയത്. ആകർഷകമായ പ്രവേശന കവാടവും മനോഹരമായ പാർക്കും പ്രകൃതിയിടങ്ങളും ശിശു സൗഹൃദ കളിയുപകരണങ്ങളും ഫർണിച്ചറുകളും ഏറുമാടവും വിശാലമായ പ്രീ സ്കൂൾ ക്യാമ്പസിന്റെ സവിശേഷതകളാണെന്ന് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ നാരായണ ഡി പറഞ്ഞു.

Back to Top