ബേക്കൽ ബീച്ച് ഫെസ്റ്റിൽ കേരള പോലീസ് WSDT ടീമിന്റെ സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ്‌ നടന്നു

Share

ബേക്കൽ ബീച്ച് ഫെസ്റ്റിൽ കേരള പോലീസ് WSDT ടീമിന്റെ സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ്‌ നടന്നത് ജനശ്രദ്ധ നേടി.

ബേക്കൽ ഫെസ്റ്റിന് ലക്ഷകണക്കിന് ആളുകളാണ് എത്തികൊണ്ടിരിക്കിന്നത് ഈ ജനക്കൂട്ടത്തിന് ഇടയിലേക്കാണ് സ്ത്രീ സുരക്ഷാ പരിശീലനവുമായി വനിതാ പോലീസ് ഉദ്യോഗസ്ഥർ ഇറങ്ങിയത്.

സിനിയർ സിവിൽ പോലീസ് ഓഫിസർ സജിത ടി. വി, സിവിൽ പോലീസ് ഓഫീസർമാരായാ പ്രസീത സി പി കെ, സൈദ തുടങ്ങിയവരാണ് ബേക്കൽ ബീച്ച് ഫെസ്റ്റ് പോലീസ് ക്യാമ്പിന് മുന്നിൽ നിന്നും ക്ലാസുകളെടുത്തത്

ജില്ലാ സെൽഫ് ഡിഫൻസ് ടീമിൽ 2015 മുതൽ അംഗങ്ങളായ ഇവർ ജില്ലയിൽ മുഴുവർ ഇത്തരം ക്ലാസുകൾ സൗജന്യമായി ചെയ്തുകൊടുക്കുന്നുണ്ട്. ജില്ലയിൽ മുഴുവനായി ഇതുവരെ ഏകദേശം നാലു ലക്ഷത്തിലധികം പേർക്ക് പരിശീലനം നൽകി കഴിഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലും നിർദേശത്തിലും പ്രവർത്തിക്കുന്ന ഘടകമാണ് WSDT വുമൺ സെൽഫ് ഡിഫൻസ് ടീം

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പോലീസ് ഓഫിസറാണ് സജിത ടി വി. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറായി പ്രസീതാ സി.പി. കെയും നീലേശ്വരം പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി സൈദയും ജോലി ചെയ്യുന്നു

Back to Top