കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശി കണ്ണൂർ കേരള സായുധസേന കമാൻഡിംഗ് (കെ എ പി ബറ്റാലിയൻ ) എസ് പിയായി വിഷ്ണു പ്രദീപ് IPS

Share

 

കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശി കണ്ണൂർ കേരള സായുധസേന കമാൻഡർ (കെ എ പി ബറ്റാലിയൻ ) എസ് പിയായി വിഷ്ണു പ്രദീപ് IPS നാളെ ചാർജ്ജെടുക്കും.

രാമനഗരം ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരം എഞ്ചിനീയർ കോളേജിൽ നിന്നും ബിടെക് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ വിഷ്ണു പ്രദീപ്‌ പിന്നീട് 2വർഷം ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി നോക്കി.

രണ്ട് വർഷത്തിന് ശേഷം കമ്പനി ജോലി രാജിവെച്ച് സിവിൽ സർവീസ് എക്സാം എഴുതി IPSൽ സെലക്ഷൻ നേടി.

ആദ്യമായി ASPയായി ജോലിയാരംഭിച്ചത് തലശ്ശേരിയിലാണ്. മാഹിയിൽ നിന്നും ടാങ്കർ കണക്കിന് പെട്രോൾ കടത്ത് തടഞ്ഞു ലോറികൾ പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ സമ്മർദ്ദങ്ങൾ തരണം ചെയ്താണ്, വലിയ തരത്തിലുള്ള വാർത്താ പ്രാധാന്യം നേടിയ സംഭവമാണ് മാഹി പെട്രോൾ കടത്ത് കേസ്.

തലശ്ശേരിയിലും തുടർന്ന് പേരാമ്പ്രയിലും ജോലി ചെയ്ത ശേഷമാണ് ഇപ്പോൾ കേരള ആർമിഡ് ഫോഴ്സ് കമാൻണ്ടറായി എസ് പിയായി പ്രൊമോഷൻ ലഭിച്ചത്

1990ൽ ജനിച്ച വിഷ്ണു പ്രദീപിന് 31വയസാണ് പ്രായം. വരുന്ന ജനുവരി നാലാം തിയ്യതി വിവാഹിതനാകാൻ പോകുകയാണ് വധു ഡോ: അഞ്ജലി MD ജനറൽ മെഡിസിൻ.

പ്രമുഖ ഗാന്ധിയൻ പ്രചാരകനും അഭിഭാഷകനും മുൻ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ടി കെ സുധാകരന്റെയും ഡോ : എലിസബത്തിന്റെയും മകനാണ് വിഷ്ണു പ്രദീപ്‌.
സഹോദരൻ സിദ്ധാർഥ് (ലോ ഓഫീസർ സുന്ദർ ഫിനാൻസ് )

Back to Top