എൻഡോസൾഫാൻ പുനരധിവാസ വില്ലേജ്: മന്ത്രി ഡോ. ആർ ബിന്ദു നാളെ സന്ദർശിക്കും

Share

കാസർഗോഡ് മൂളിയാറിൽ നിർമ്മാണം പുരോഗമിക്കുന്ന എൻഡോസൾഫാൻ പുനരധിവാസ വില്ലേജ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു നാളെ (31-12-22) സന്ദർശിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്ന മന്ത്രി ആവശ്യമായ നിർദേശങ്ങൾ നൽകും.

പുനരധിവാസ വില്ലേജിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിംഗ് & ഹൈഡ്രോ തെറാപ്പി ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കുന്നത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്.
നിലവിൽ സൈറ്റ് ലെവലിംഗ് പൂർത്തിയായിട്ടുണ്ട്. രണ്ട് ബ്ലോക്കുകളുടെയും ഫൗണ്ടേഷൻ പണികൾ പുരോഗമിക്കുകയാണ്.

Back to Top