ജനറൽ വർക്കേർസ് യൂണിയൻ ആർ ഡി ഓഫിസ് മാർച്ച് നടത്തി.

Share

ജനറൽ വർക്കേർസ് യൂണിയൻ ആർ ഡി ഓഫിസ് മാർച്ച് നടത്തി.
കാഞ്ഞങ്ങാട്: അസംഘടിത മേഖലയിൽ ജില്ലയിൽ ക്ഷേമനിധി ഓഫിസ് ആരംഭിക്കുക. അംശാദായം കേരളാ ബാങ്കിലടക്കാനുള നടപടി സ്വീകരിക്കുക. ക്ഷേമനിധി ആനുകുല്യങ്ങൾ വർധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ച് ജനറൽ വർക്കേർസ് യുണിയൻ (സി ഐ ടി യു )ജില്ലാക്ക മ്മറ്റി കാഞ്ഞങ്ങാട് അർഡി ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലയിൽ ഇപ്പോൾ 15000 ത്തോളം അസംഘടിത മേഖലയിൽ തൊഴിലാളികളുണ്ട്. ഇവരെല്ലാം ഇപ്പോൾ കണ്ണൂർ ഓഫിസിലെത്തിയാണ് കാര്യങ്ങൾനടത്തുന്നത്. കൂടാതെ നിരവധി പ്രയാസങ്ങൾ ഈ മേഖല നേരിട്ടുന്നുണ്ട്. പ്രയാസങ്ങൾക്കിടയിലുംസംഘടന രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഒരു സമരം നടന്നത്. നറു കണക്കിനാളുകൾകാഞ്ഞങ്ങാട് പട്ടണംകേന്ദ്രീകരിച്ച്നടത്തിയപ്രകടനത്തിൽ അണിനിരന്നു. തുടർന്ന് ആർ. ഡി ഓഫീസിനു മുന്നിൽ സമരം സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ ഉൽഘാടനം ചെയ്തു ജില്ലാ പസിഡണ്ട് സാബു അബ്രഹാം അധ്യക്ഷനായി. സി.ഐ ടി യു സംസ്ഥാനക്കയറ്റിയംഗം യു. തമ്പാൻ നായർ. കാഞ്ഞങ്ങാട് എരിയാ സെക്രട്ടറി കെ.വി.രാഘവൻ , സി.രാമചന്ദ്രൻ എന്നി പർപ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണൻ മ്പാഗതവും എ കെ. ആൽബർട്ട് നന്ദിയും പറഞ്ഞു. പ്രകടനത്തിന് വി.വി. തമ്പാൻ പാറക്കോൽ രാജൻ പി.വത്സല രമ്യ നീലേശ്വരം . ഗംഗാധരൻ കാസർ ഗോഡ് അസാരി . മജീദ് എന്നിവർ നേതൃത്വം നൽകി.

Back to Top