കരുവുള്ളടുക്കം സെൻറ് ജോസഫ്സ് യു .പി സ്കൂളിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനവും വെഞ്ചിരിച്ചും നടത്തി.

Share

പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം നടത്തി

വെള്ളരിക്കുണ്ട്: കരുവുള്ളടുക്കം സെൻറ് ജോസഫ്സ് യു .പി സ്കൂളിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനവും വെഞ്ചിരിച്ചും നടത്തി. സ്കൂൾ മാനേജർ റവ ഡോ.ജോൺസൺ അന്ത്യാംകുളം സ്വാഗതം ആശംസിച്ച ചടങ്ങിൽ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി വെഞ്ചിരിപ്പും ഉദ്ഘാടനകർമ്മവും നിർവഹിച്ചു . ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രാജു കട്ടക്കയം മുഖ്യപ്രഭാഷണവും ലൈബ്രറി ഉദ്ഘാടനവും നടത്തി. ചടങ്ങിൽ, ചിറ്റാരിക്കാൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷാകുമാരി റ്റി. സ്കൂൾ ഓഫീസ് ഉദ്ഘാടനവും ആശംസയും നിർവഹിച്ചു. തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ.മാത്യു ശാസ്താംപാടവിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ജോമോൻ ജോസ്, ബ്ലോക്ക് മെമ്പർ ശ്രീ ഷോബി ജോസഫ്, ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ വിനു വി.ആർ ,ചിറ്റാരിക്കാൽ ഉപജില്ലാ ഓഫീസർ ശ്രീമതി ഉഷാകുമാരി റ്റി, മുൻ ഹെഡ്മാസ്റ്റേഴ്സ് പ്രതിനിധി ശ്രീമതി ബെൻസി ജോസഫ് ,പി.ടി.എ പ്രസിഡണ്ട് ശ്രീ പ്രിൻസ് ജോസഫ് ,നിർമ്മാണ കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് സെബാസ്റ്റ്യൻ, ട്രസ്റ്റി പ്രതിനിധി ശ്രീ.ജോസ് മണിയങ്ങാട്ട്, വിദ്യാർത്ഥി പ്രതിനിധി കുമാരി ജിസ്റ്റി അൽഫോൻസ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജീന മാത്യു എഫ്. സി.സി നന്ദിയും അർപ്പിച്ചു.

Back to Top