യോഗക്ഷേമസഭ കാസർഗോഡ് ജില്ലാ അർദ്ധവാർഷിക യോഗവും, അനുമോദന ചടങ്ങും സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ.കൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്തു.

Share

ബ്രാഹ്മണ സമുദായത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന യോഗക്ഷേമസഭ കാസർഗോഡ് ജില്ലാ കമ്മിറ്റി അർദ്ധവാർഷിക യോഗവും,സംസ്ഥാന നേതാക്കൾക്കുള്ള ആദരവും, 100 ആം പിറന്നാൾ ആഘോഷിക്കുന്ന കല്പമംഗലം ഇല്ലത്തെ ശ്രീദേവി അന്തർജ്ജനത്തെ ആദരിക്കൽ ചടങ്ങും, തൃക്കരിപ്പൂർ നടക്കാവ് ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.എ. ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ.കൃഷ്ണൻ പോറ്റി ചടങ്ങ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കല് പ മംഗലം നാരായണൻ നമ്പൂതിരി സംസ്ഥാന നേതാക്കളെ പരിചയപ്പെടുത്തി.സംസ്ഥാന നേതാക്കളായ പി.എൻ.കൃഷ്ണൻ പോറ്റി, ദാമോധരൻ നമ്പൂതിരി ,മുരളിധരൻ നമ്പൂതിരി ,കെ. ഡി.ദാമോധരൻ നമ്പൂതിരി ,മറ്റു ജില്ലാ ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. പട്ടേന ഉപസഭ പ്രസിഡണ്ട് പത്മനാഭൻ നമ്പൂതിരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും, ജില്ലാ വനിതാ സെക്രട്ടറി ശ്യാമള കെ നന്ദിയും പറഞ്ഞു. തുടർന്ന് യോഗക്ഷേമസഭാ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളിയും ,വിവിധ കലാപരിപാടികളും അരങ്ങേറി.

Back to Top