കാസര്‍കോട് സിനികാര്‍ണിവെല്‍ സംഘാടക സമിതി രൂപീകരിച്ചു

Share

കാസര്‍കോട് സിനികാര്‍ണിവെല്‍ സംഘാടക സമിതി രൂപീകരിച്ചു

പത്ത് ഗ്രാമങ്ങളില്‍ ചലച്ചിത്രോത്സവം ഫെബ്രുവരി 1 മുതല്‍ 10 വരെ

അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവം മൂന്ന് കേന്ദ്രങ്ങളില്‍

കാസര്‍കോട് ജില്ലാ പഞ്ചായത്ത് നല്ല സിനിമ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കാസര്‍കോട് സിനി കാര്‍ണിവെലിന്റെ ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍ ചെയര്‍പേഴ്സണും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍ ജനറല്‍ കണ്‍വീനറും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എന്‍.സരിത എന്നിവര്‍ വൈസ് ചെയര്‍പേഴ്‌സൺമാരും
ജില്ലാ പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരും എക്സിക്യൂട്ടീവ് അംഗങ്ങളും, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ജി.എന്‍.സുരേഷ് ഫെസ്റ്റിവെല്‍ കോര്‍ഡിനേറ്ററും ആണ്്്.

ജി.ബി.വല്‍സന്‍ ഫെസ്റ്റിവെല്‍ ഡയറക്ടറും, ജയന്‍ മാങ്ങാട് പ്രോഗ്രാം ഡയറക്ടറും, സുബിന്‍ ജോസ് ആര്‍ട്ട് ഡയറക്ടര്‍, നന്ദലാല്‍ ടെക്നിക്കല്‍ ഡയറക്ടറുമാണ.് രത്നാകരന്‍ മാങ്ങാട് ജനറല്‍ എഡിറ്ററും, കെ.വി.മണികണ്ഠദാസ്, വി.രഘുധരന്‍, എം.പത്മാക്ഷന്‍ എന്നിവരെ ഫെസ്റ്റിവെല്‍ കമ്മിറ്റി ഭാരവാഹികളായും ശശീന്ദ്രന്‍ മടിക്കൈ റീജണല്‍ കോര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു. ജില്ലയിലെ മറ്റ് പ്രമുഖ വ്യക്തികളെ വിവിധ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി സംഘാടക സമിതി വിപുലീ കരിക്കാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍ സ്വാഗതം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എന്‍.സരിത നന്ദിയും പറഞ്ഞു. ജി.വി.വല്‍സന്‍, ജയന്‍ മാങ്ങാട് എന്നിവര്‍ പരിപാടി വിശദീകരിച്ചു. ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നീ കേന്ദ്രങ്ങളിലെ തീയറ്ററുകളില്‍ ലോക ക്ലാസിക്സ് സിനിമകളുടെ രണ്ട് ദിവസത്തെ ചലചിത്ര പ്രദര്‍ശനം, പത്ത് ഗ്രാമങ്ങളില്‍ ഒരു ദിവസത്തെ ചലചിത്രമേള, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡോക്യൂമെന്ററി സിനിമകളുടെ മത്സരം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ആണ് പദ്ധതികളുടെ ആസൂത്രണം. സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കാസര്‍കോട് ഫിലിം സൊസൈറ്റിയുമായി ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. തിരഞ്ഞെടുത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്യൂമെന്ററി നിര്‍മ്മാണത്തില്‍ വിഖ്യാത ചലച്ചിത്ര പ്രവര്‍ത്തകരായ സി.എസ്.വെങ്കിടേശ്വരന്‍, അമുദന്‍, ജയന്‍ മാങ്ങാട് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ സി.പി.സി.ആര്‍.ഐയില്‍ പരിശീലനം നല്‍കിയിരുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാസര്‍കോട് സിനി കാര്‍ണിവെല്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ 10 വരെയാണ് ഗ്രാമപ്രദേശങ്ങളില്‍ സിനികാര്‍ണിവെല്‍ സംഘടിപ്പിക്കുന്നത്.

ഫോട്ടോ കാസര്‍കോട് സിനി കാര്‍ണിവെല്ലിന്റെ ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്യുന്നു

Back to Top