മുളവിനടുക്കം ശ്രീ രക്തേശ്വരി ദേവസ്ഥാന പുന:പ്രതിഷ്ഠ മഹോത്സവത്തിന് ആഘോഷകമ്മിറ്റി രൂപീകരിച്ചു.

Share

*മുളവിനടുക്കം ശ്രീ രക്തേശ്വരി ദേവസ്ഥാന പുന:പ്രതിഷ്ഠ മഹോത്സവത്തിന് ആഘോഷക* *മ്മിറ്റി രൂപീകരിച്ചു.*

മടിക്കൈ:കൊതോട്ട് മുളവിനടുക്കം ശ്രീ രക്തേശ്വരി ദേവസ്ഥാനത്ത് നീണ്ട 16 വർഷങ്ങൾക്ക് ശേഷം ആലംപാടി പത്മനാഭ തന്ത്രി യുടെകാർമികത്വത്തിൽഡിസംബർ 12,13,14 (വൃക്ഷികം -26,27,28) തിയ്യതികളിൽ പുന:പ്രതിഷ്ഠാ മഹോത്സവം നടത്തുവാൻ തീരുമാനിച്ചിരുന്നു. പ്രസ്തുത പരിപാടിയുടെ സുഖമമായിട്ടുള്ള നടത്തിപ്പിനായി ആഘോഷകമ്മിറ്റി ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര സന്നിധിയിൽ വെച്ച് ചേർന്ന യോഗത്തിൽ രൂപീകരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി ശശീന്ദ്രൻ സ്വാഗതവും ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പ്രേമൻ മോളവിനടുക്കം അധ്യക്ഷതയും വഹിച്ചു രക്ഷാധികാരി പി ഗംഗാധരൻ, ഗോപാലൻ നായർ എന്നിവർ സംസാരിച്ചു.ആഘോഷ കമ്മിറ്റി ചെയർമാനായി രാജൻ മുളവിനടുക്കത്തെയും,വൈസ് ചെയർമാൻ ജയദേവൻ, കൺവീനർ സതീഷ് പുതുച്ചേരി, കമ്പികാനം കൃഷ്ണൻ ,
ട്രഷറർ രാധാകൃഷ്ണൻ എന്നിവരേയും തെരെഞ്ഞെടുത്തു.പരിപ്പാടിയുടെ സുഖമമായ നടത്തിപ്പിനായി മറ്റ് സബ് കമ്മിറ്റികളെയും, വനിത കമ്മിറ്റിയെയും തെരെഞ്ഞെടുക്കുകയും,
പുന:പ്രതിഷ്ഠാ മഹോത്സവത്തിൻ്റെ സാമ്പത്തിക സാമഹരണത്തിനായി ഫണ്ട് ഉൽഘാടനം ഈ വരുന്ന നവംബർ 6 നു ക്ഷേത്ര സന്നിധിയിൽ വെച്ച് നടത്തുവാനും തീരുമാനിച്ചു പ്രസ്തുത ചടങ്ങിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യത്ഥിച്ചു.

Back to Top