കെ എൽ 14ജൂനിയർ സിംഗേർസ് മ്യൂസിക് ബാൻഡ്. രൂപീകൃതമായി

Share

കാഞ്ഞങ്ങാട്:-വിവിധങ്ങളായടെലിവിഷൻ ചാനലുകളിൽസംഗീത മത്സരങ്ങളിൽ പങ്കെടുത്തജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെസംഗീത കൂട്ടായ്മ രൂപീകൃതമായി.
കുടുംബശ്രീ ജില്ലാ മിഷനാണ് ഇങ്ങനെയൊരു ആശയത്തിന് രൂപം കൊടുത്തത്.ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 15 കുട്ടികളാണ് ഇപ്പോൾ കൂട്ടായ്മയിൽ ഉള്ളത്.ജില്ലയിലുടനീളം വേദികൾ കണ്ടെത്തുന്നതിനുംഅതിലൂടെ കുട്ടികളുടെ ഭാവി കൂടുതൽഉയരങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നത്. അളക പ്രവീൺ,മയൂഖ മനോജ്,എം പാർവണ,കെ പുണ്യ,ദിയാലക്ഷ്മി,മഹിമ വിജയൻ,ദേവദർശൻ,റെമി മരിയ, പി.സൗപർണികതുടങ്ങിയവരാണ് നിലവിൽ അംഗങ്ങൾ
ബേക്കൽ ബീച്ച് ഫെസ്റ്റ്കുടുംബശ്രീ വേദിയിൽഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.ജില്ലാമിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു.മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, എ ഡിഎംസി പ്രകാശൻ പാലായി,ഡി പി എം രത്നേഷ്,ബ്ലോക്ക് കോ ഓർഡിനേറ്റർ രമ്യ ഗിരീഷ്എന്നിവർ സംസാരിച്ചു

Back to Top