ജനാധിപത്യവും മതേതരത്വവും മോദി സർക്കാർ കശാപ്പ് ചെയ്തു : ഹക്കിം കുന്നിൽ

Share

 

ബേക്കൽ :ഭാരതത്തിൻ്റെ മതേതരത്വവും പൈതൃകവും സംരക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കുമെന്ന് കെ പി സി മെമ്പർ ഹക്കിം കുന്നിൽ അഭിപ്രായപ്പെട്ടു. ലോകരാജ്യങ്ങൾക്ക് മാതൃകയായ ജനാധിപത്യ മതേതരത്വത്തെ മോദി സർക്കാർ വിറ്റുതുലച്ചെന്നും അദ്ദേഹം പറഞ്ഞു.ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ രവീന്ദ്രൻ കരിച്ചേരി അധ്യക്ഷനായി. കോൺഗ്രസിൻ്റെ ആദ്യകാല മുതിർന്ന നേതാവ് എം.ബാലകൃഷ്ണൻ പാൽത്താട് സ്നേഹസന്ദേശയാത്രക്ക് തച്ചങ്ങാട് നിന്ന് പതാക കൈമാറിയാണ് പ്രയാണം ആരംഭിച്ചത്.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.എം.കെ ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ സുകുമാരൻ പൂച്ചക്കാട്, മണ്ഡലം പ്രസിഡണ്ട് എം.പി എം ഷാഫി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.ചന്തു കുട്ടി പൊഴുതല, വി.വി കൃഷ്ണൻ, സുന്ദരൻ കുറുച്ചികുന്ന്, വി.ബാലകൃഷ്ണൻ നായർ, ചന്ദ്രൻ തച്ചങ്ങാട്, ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, ഹനീഫ.എം.സി, ലത പനയാൽ, ജയശ്രീ മാധവൻ, യശോദ നാരായണൻ ,മഹേഷ് തച്ചങ്ങാട്,എന്നിവർ സംസാരിച്ചു. ബിനോയ് പള്ളിക്കര, രാജു കുറിച്ചി കുന്ന് ബാലചന്ദ്രൻ തൂവൾ,ഷറഫ് മൂപ്പൻ, മാധവ ബേക്കൽ, രശ്മി ചന്ദ്രൻ, ബേബി നാരായണൻ,, പ്രീത തച്ചങ്ങാട്, സുജിത്ത് തച്ചങ്ങാട്, എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ഗോപാലകൃഷ്ണൻ സ്വാഗതവും അഡ്വ.മണികണ്ഠൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

Back to Top