നീലേശ്വരം ചിറപ്പുറത്ത്ക്ഷി ണേന്ത്യൻ ന്യത്തോത്സവം നടത്തി

Share

നീലേശ്വരം : തഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെന്റർ, തിരുവനന്തപുരം ഭാരത് ഭവൻ എന്നിവയുടെ നേതൃത്വത്തിൽ നീലേശ്വരം നീലാഞ്ജലി കൾച്ചറൽ ഫോറം, ചിറപ്പുറം ബിഎസി എന്നിവയുടെ സഹകരണത്തോടെ ചിറപ്പുറത്ത് ദക്ഷിണേന്ത്യൻ നൃത്തോൽസവം നടത്തി. 1958 ൽ ഡൽഹിയിൽ നടന്ന റിപബ്ലിക് ദിന പരേഡിൽ പൂരക്കളി അവതരിപ്പിച്ച കെ.ടി.അമ്പാടി, കെ.പി.കുഞ്ഞിരാമൻ എന്നിവർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാനും നീലേശ്വരം നഗരസഭ വൈസ് ചെയർമാനും അയ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. നീലാഞ്ജലി ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ പുതുവൽസര സന്ദേശം നൽകി. സംഘാടക സമിതി ജനറൽ കൺവീനർ കെ.രഘു, ഭാരത് ഭവൻ നിർവഹണ സമിതി അംഗം റോബിൻ സേവ്യർ, കെ.വി.ദാമോദരൻ, എം.രാധാകൃഷ്ണൻ നായർ, എ.വി.സുരേന്ദ്രൻ, പി.വിജയകുമാർ, ടി.ജെ.സന്തോഷ്, പി.എം.സന്ധ്യ, പി.രാധാകൃഷ്ണൻ നായർ, കെ.വി.സേതുമാധവൻ, പി.വി.തുളസിരാജ്, ഒ.വി.രവീന്ദ്രൻ, നീലാഞ്ജലി വൈസ് ചെയർമാൻ ഡോ.വി.സുരേശൻ, സംഘാടക സമിതി കൺവീനർ ടി.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Back to Top