സമം സാംസ്ക്കാരികോത്സവം ജനുവരി അവസാനവാരം കുണ്ടംകുഴിയിൽ സംഘാടക സമിതി രൂപീകരിച്ചു.

Share

സ്‌ത്രീസമത്വത്തിനായി ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് സാംസ്‌കാരിക വകുപ്പ്‌ സംഘടിപ്പിക്കുന്ന സാംസ്‌കാരിക മുന്നേറ്റം ‘സമം പദ്ധതിയുടെ സാംസ്ക്കാരികോത്സവം ജനുവരി അവസാനവാരത്തിൽ ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയിൽ നടത്താൻ തീരുമാനം.കുണ്ടംകുഴി സാംസ്ക്കാരിക നിലയത്തിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത് . കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

ജില്ലാതലപരിപാടികൾ ജനുവരി അവസാനവാരം
നടത്താനാണ് തീരുമാനം.നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ , , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ പത്മാവതി,, ഡി.പി.സി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്‍,
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ് , ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ എൻ ജയകൃഷ്ണൻ, എഴുത്തുകാരൻ എം ചന്ദ്രപ്രകാശ് വജ്രജൂബിലി ജില്ല കോഡിനേറ്റര്‍ പ്രവീൺ നാരായണൻ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചെമ്പക്കാട് നാരായണൻ, എം തമ്പാൻ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എം അനന്തൻ ,സി ഡി എസ് ചെയർ പേഴ്സൺ എം ഗുലാബി സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശാവർക്കർമാർ, സിഡി എസ് വാർഡ് മെമ്പർമാർ, വജ്രജൂബിലി കലാകാരന്മാർ ,വ്യാപാര പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപൻ സ്വാഗതവും, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ മാധവൻ നന്ദിയും പറഞ്ഞു.

Back to Top