വെള്ളരിക്കുണ്ട് സൗത്തിൽ  അപകടം : ഒരാൾക്ക് പരിക്ക്

Share

 

വെള്ളരിക്കുണ്ട് സൗത്തിൽ വാഹനാപകടങ്ങൾ തുടർക്കഥയായി മാറുന്നു. ഇന്ന് പുലർച്ച ഏഴുമണിയോടെ സ്കൂട്ടിയാണ് സൗത്തിലെ വളവിൽ റോഡ് വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. യാത്രക്കാരനായ ആനമഞ്ഞൾ സ്വദേശി സിബി വലിയ പറമ്പിലിലിന് (55) ദേഹത്ത് പലയിടങ്ങളിലായി പരിക്കുണ്ട് . അദ്ദേഹത്തെ ടൗണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി പന്ത്രണ്ടു മണി യോടെ ടാപ്പിങ്ങിനായി കാലിച്ചാമരത്ത് പോയി പുലർച്ച മടങ്ങിവരികയായിരുന്ന സിബി ഓടിച്ച സ്കൂട്ടി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. മുള്ളു കമ്പിവേലി ഉണ്ടായിരുന്നത് മൂലം അതിൽ തട്ടി വണ്ടി നിന്നത് വലിയദുരന്തം ഒഴിവാക്കി

രണ്ടു മാസം മുമ്പ് കാറ് നിയന്ത്രണം വിട്ട് മൂന്ന് പേർക്കും അതിന് ഒരു മാസം മുമ്പ് കാറ് മരത്തിലിടിച്ച് മറിഞ്ഞ് ഒരാൾക്കും സൗത്തിൽ പരിക്ക് പറ്റിയിരുന്നു.

Back to Top