പറമ്പിൽ മേയാൻ കെട്ടിയ ഗർഭി ണി യായആടിനെ വേട്ടപ്പട്ടിയെ കൊണ്ട് കടിച്ചു കൊലപ്പെടുത്തി ഇറച്ചിയായി വില്പന നടത്തിയയുവാവ് അറസ്റ്റിൽ.

Share

വെള്ളരിക്കുണ്ട് : വേട്ട നായ്ക്കളെ കൊണ്ട് ഗർഭിണി ആയ ആട്ടിനെ കടിച്ചു കൊല പ്പെടുത്തി ഇറച്ചി യായിവിൽപ്പന നടത്തിയ യുവാവിനെ വെള്ളരി ക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു..

പുങ്ങം ചാലിലെ ചാളി എന്നമിഥുൻ മോഹൻ ആണ് (31) അറസ്റ്റി ലായത്..

തിങ്കളാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്..പറമ്പിൽ മേയാൻ കെട്ടിയ ആടിനെ കാണാ നില്ലെന്ന് കാണിച്ചു
പുങ്ങംചാൽ പറാടാങ്കയത്തെ കാനത്തിൽ സന്തോഷ് നൽകിയപരാതി യെ തുടർന്ന് വെള്ളരിക്കുണ്ട് എസ്. ഐ. വിജയകുമാർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ആട് കളവ് കേസ് തെളിഞ്ഞിരിക്കുന്നത്…

സംഭവം വെള്ളരിക്കുണ്ട് പോലീസ് വിവരിക്കുന്നത് ഇങ്ങനെ…

തിങ്കളാഴ്ച വൈകിട്ട് പുങ്ങം ചാലിലെ കാന ത്തിൽ സന്തോഷ്‌ പറമ്പിൽ മേയാൻ കെട്ടിയ ആടിനെ കാണാൻ ഇല്ലെന്ന് കാണിച്ചു പോലീസിൽ പരാതി നൽകി.. പരാതി യു മായി ബന്ധ പെട്ട് പോലീസ് അന്വേഷണം നടത്തു ന്നതിനിടെ ചാളി എന്നമിഥുൻ മോഹനെ സംശയാസ് പദ മായ രീതിയിൽ ഈ ഭാഗത്ത്‌ കണ്ടതായി വിവരം ലഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ചാളി ഒരു കാറിൽ ആടിനെ ചാക്കിൽ കെട്ടി കടത്തി കൊണ്ട് പോകുന്നതായി വിവരം ലഭിച്ചു..

അട്ടേങ്ങാനം സ്വദേശിയായകാർ ഉടമയ്ക്കാണ് ചാളി വേട്ടയാടി പിടിച്ചആടിനെ വില്പന നടത്തിയത്. ഇയാളോട് താൻ വിലക്ക് വാങ്ങിയ ആടാണ് എന്നും ഇറച്ചി വില തവണകളായി തന്നാൽ മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആടിനെ അട്ടേ ങ്ങാനം സ്വദേശി അയാളുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നത്.. പോലീസ് അവിടെ എത്തി പരി ശോധനനടത്തിആട്ടിറച്ചി കണ്ടെത്തി. ഇയാളെയും കസ്റ്റഡി യിൽ എടുത്തു.. ചോദ്യം ചെയ്‌ത പ്പോൾ നാടന്നസംഭവം ഇയാൾ പോലീസിനോട്‌ പറഞ്ഞു… പിന്നീട് രാത്രിയിൽ തന്നെ പോലീസ് ചാളിയെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു..

പോലീസ് ചോദ്യം ചെയ്യലിൽ ചാളി കുറ്റം സമ്മതിച്ചതായും ചാളി വേട്ടപട്ടിയെ കൊണ്ട് വന്നത് പരപ്പയിൽ നിന്നുമാണെന്നും സംഭവത്തിന് കൂട്ടു നിന്ന നായഉടമയെകുറിച്ചും പോലീസ് അന്യേഷണം നടത്തി വരികയാണെന്നും വെള്ളരിക്കുണ്ട് എസ്. ഐ. പി. വിജയകുമാർ പറഞ്ഞു..

പോലീസ് കസ്റ്റ ഡിയിൽ ഉള്ള ചാളിയെ തെളിവെടുപ്പിന് ശേഷം മറ്റ് നടപടി ക്രമങ്ങൾ പൂർത്തി യാക്കി കോടതിയിൽ ഹാജരാക്കു മെന്നും മറ്റുള്ള ആരെങ്കിലും കേസിൽ ഉൾപ്പെട്ടി ട്ടുണ്ടോ എന്ന് അന്യേഷിക്കുമെന്നും വെള്ളരിക്കുണ്ട് എസ്. ഐ. പറഞ്ഞു..

എസ്. ഐ. സലിം. എ. എസ്. ഐ. രാജൻ. സിവിൽ പോലീസ് ഓഫീസർ മാരായഎം. ടി. പി നൗഷാദ്. റെജി കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്…

Back to Top