പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി ഓഫീസ് കെട്ടിടം ഉദ്ഘാടനം ഡിസംബര്‍ 29ന്

പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി ഓഫീസ് കെട്ടിടം ഉദ്ഘാടനം ഡിസംബര്‍ 29ന്
ഉദുമ: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി സ്വന്തമായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 29ന് വ്യാഴാഴ്ച്ച രാവിലെ നടക്കും. കട്ടയില്‍ ശ്രീ വയനാട്ട് കുലവന്‍ തറവാട്ടംഗങ്ങള്‍ സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. പ്രാദേശിക സമിതി പ്രസിഡണ്ട് കെ വി രാഘവന്റെ അധ്യക്ഷതയില്‍ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ഉദയമംഗലം സുകുമാരന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. മുഖ്യസ്ഥാനികന്‍ സുനീഷ് പുജാരി ഭദ്രദീപം തെളിയിക്കുന്ന ചടങ്ങില്‍ പി.വി.കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രസ്തുത ചടങ്ങില്‍ വെച്ച് എണ്‍പത് വയസ്സ് പൂര്‍ത്തിയായ പ്രാദേശിക സമിതി അംഗങ്ങളെ ആദരിക്കുകയും, പ്രാദേശിക സമിതി അംഗങ്ങളുടെ മക്കളില്‍ 2021-22 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ ക്ഷേത്ര ആചാരസ്ഥാനികന്‍ അശോകന്‍ വെളിച്ചപ്പാടന്‍, മറ്റു ഭരണ സമിതി ഭാരാവാഹികള്‍, മുന്‍ ഭാരവാഹികള്‍, കേന്ദ്ര മാതൃസമിതി ഭാരവാഹികള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, പ്രാദേശിക സമിതി, മാതൃസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മാതൃ സമിതിയുടെ നേതൃത്വത്തില്‍ കലാ-കായിക പരിപാടികളും തിരുവാതിരയും അവതരിപ്പിക്കും.