നമ്മുടെ നാടിന്റെ കുതിപ്പിന്റെ പരിച്ഛേദമാണ് ബീച്ച് ഫെസ്റ്റിലെ ജന പങ്കാളിത്തമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു

Share

ബേക്കൽ: നമ്മുടെ നാടിന്റെ കുതിപ്പിന്റെ പരിച്ഛേദമാണ് ബീച്ച് ഫെസ്റ്റിലെ ജന പങ്കാളിത്തമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു . നമ്മുടെ നാടിന്റെ കുതിപ്പിന്റെ പരിച്ഛേദമാണ് ഈ ബീച്ച് ഫെസ്റ്റിലെ ജന പങ്കാളിത്തം കൊണ്ട് കാണാൻ സാധിക്കുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു .ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട് മാറുന്നതിന്റെ നേർക്കാഴ്ചയാണ് ടൂറിസം രംഗത്ത് വന്ന വളർച്ച . ടൂറിസം ഇന്ന് ജനങ്ങൾ നെഞ്ചിലേറ്റിയ കാര്യമാണ്. ടൂറിസം മേഖല ശക്തമായ സാമ്പത്തിക അടിത്തറ നൽകുമെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായി. ബേക്കലിന്റെ വളർച്ചയുടെ കാരണം ഈ തിരിച്ചറിവാണ്. ഈ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകാൻ ഈ ബീച്ച് ഫെസ്റ്റിവൽ സഹായകമാകും. കോവിഡിനു ശേഷം ലോകം തിരിച്ചു പിടിക്കുന്ന ഈ സാഹചര്യത്തിൽ അതിന് സംഗമ വേദിയാകുവാൻ ബേക്കലിന്റെ ഭംഗിയുള്ള തീരം മാറിയതിൽ നമുക്ക് അഭിമാനിക്കാം. അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫെസ്റ്റിവലായി ഈ ഫെസ്റ്റ് മാറിയതിൽ ഇവിടുത്തെ ജനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ അധ്യക്ഷനായി.മാധ്യമ പ്രവർത്തകൻ ഡോ. അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തി.സി.എച്ച് കുഞ്ഞമ്പു എം എൽ എ ,വിനോദ സഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്‌ , ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, സിനിമാ താരം സണ്ണി വെയിൻ, മുൻ എം എൽ എ കെ.വി. കുഞ്ഞിരാമൻ എന്നിവർ മുഖ്യാതിഥികളായി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി സ്വാഗതവും ഗതാഗത കമ്മിറ്റി ചെയർമാൻ മൗവ്വൽ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

Back to Top