ടൗൺ വാർഡ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സമ്മേളനം ഡിസംബർ 29, 30 തീയ്യതികളിൽ

Share

ചെർക്കള: ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന ശീർഷകത്തിൽ ഒരു മാസത്തോളം നടന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ പശ്ചാത്തലത്തിൽ ചെങ്കള പഞ്ചായത്ത് 14-ആം വാർഡ് (ചെർക്കള ടൗൺ) ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സമ്മേളനം 2022 ഡിസംബർ 29, 30 (വ്യാഴം, വെള്ളി) തീയ്യതിളിൽ ചെർക്കളയിൽ നടക്കും.

ഡിസംബർ 29 ന് വ്യാഴാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മുൻ പ്രസിഡന്റ്‌ സി.എച്ച്. മുഹമ്മദ്‌ കുഞ്ഞി ഹാജി ബദ്രിയ പതാക ഉയർത്തി വാർഡ് സമ്മേളനത്തിന് തുടക്കം കുറിക്കും. തുടർന്ന് ചെർക്കള ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ വെച്ച് വനിത സംഗമവും ആദരിക്കലും നടത്തും. മുതിർന്ന വനിതാ പ്രവർത്തകരെയും മികച്ച വിജയം കൈവരിച്ചവരെയും ആണ് ആദരിക്കുക. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ഷാഹിന സലീമിന്റെ അധ്യക്ഷതയിൽ വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുംതാസ് സമീറ അബ്ദുൽ മജീദ് സംഗമത്തിന്റെ ഉൽഘാടനം നിർവ്വഹിക്കും. പ്രമുഖ പ്രഭാഷകയും സ്വകാര്യ വനിതാ കോളേജ് പ്രിൻസിപ്പലുമായ ആയിഷ ഫർസാന മുഖ്യ പ്രഭാഷണം നടത്തും.

30 ന് വെള്ളിയാഴ്ച്ച ജുമുഅ നിസ്ക്കാര ശേഷം ചെർക്കള മുഹിയുദ്ദീൻ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബർ സിയാറത്തും ഉച്ചക്ക് ശേഷം 2 മണി മുതൽ 5.45 മണി വരെ വിദ്യാർത്ഥി, യുവജന, തൊഴിലാളി, ഉലമാ-ഉമറാ സംഗമവും ആദരിക്കലും ചെർക്കള ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സാ ഓഡിറ്ററിയത്തിൽ (കോട്ടൂർ മുഹമ്മദ്‌, പട്ളം അബ്ദുള്ള, സി. അഹമ്മദ് മുസ്‌ലിയാർ നഗർ), നടക്കും. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഹാരിസ് തായലിന്റെ അധ്യക്ഷതയിൽ മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷററും കൂടിയായ സി.ടി. അഹമ്മദാലി സാഹിബാണ് ഉൽഘാടനം നിർവ്വഹിക്കുക. പ്രമുഖ ട്രയിനറും യൂത്ത് ലീഗ് നേതാവുമായ അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട് മോട്ടിവേഷൻ ക്ലാസ്സെടുക്കും. വൈകുന്നേരം 6 മണിക്ക് ചെർക്കള ടൗണിലെ ചെർക്കളം അബ്ദുള്ള നഗറിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനം ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ സാഹിബ് ഉൽഘാടനം ചെയ്യും. സി.എച്ച്. മുഹമ്മദ്‌ കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിക്കും. പ്രമുഖ പ്രാസംഗികൻ അസ്‌ക്കർ ഫാറൂഖ് കോഴിക്കോട് മുഖ്യ പ്രഭാഷണം നടത്തും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യഥിതിയായി പങ്കെടുക്കും.

Back to Top