വിജയതിളക്കവുമായി എം എസ് എഫ് നക്ഷത്ര സംഗമം

Share

വിജയതിളക്കവുമായി
എം എസ് എഫ് നക്ഷത്ര സംഗമം

കാസറഗോഡ്: കണ്ണൂർ യൂണിവേഴ്സിറ്റി,പോളിടെക്‌നിക്,സെൻട്രൽ യൂണിവേസിറ്റി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവർക്കും തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകിയ യൂണിറ്റ് – മണ്ഡലം കമ്മിറ്റികൾക്കും എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി ഖത്തർ കെ എം സി സിയുടെ സഹകരണത്തോടെ അനുമോദന ചടങ്ങ് ‘നക്ഷത്രസംഗമം’ കാസർഗോഡ് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ ഉദ്‌ഘാടനം ചെയ്തു, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു, എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് മുഖ്യ പ്രഭാഷണം നടത്തി
എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷ്‌റഫ് എം എൽ എ, എന്നിവർ വിജയികളെ അനുമോദിച്ചു , മുസ്ലീം ലീഗ് ജില്ലാ സെക്രെട്ടറി പി എം മുനീർ ഹാജി, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസിസ്‌ കളത്തൂർ,കാസറഗോഡ് മുൻസിപ്പൽ ചെയർമാൻ അഡ്വ. വി എം മുനീർ,അബ്ബാസ് ബീഗം,മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ഷമീന ടീച്ചർ,ശംസുദ്ധീൻ, ഖലീൽ ആലംപാടി,എം എ നജീബ്‌,റംഷീദ് തോയമ്മൽ,ജാബിർ തങ്കയം,അഷ്‌റഫ് ബോവിക്കാനം,സലാം ബെളിഞ്ചം,താഹ തങ്ങൾ,സവാദ്‌ അംഗഡിമൊഗർ,അൻസാർ വോർക്കാടി,ഷാനിഫ് നെല്ലിക്കട്ട,അൻസാഫ്‌ കുന്നിൽ,മുനവ്വിർ പാറപ്പള്ളി,ജംഷീർ ചിത്താരി,അൽതാഫ് പൊവ്വൽ, റഹീന പിലിക്കോട്,ഷഹാന കുണിയ സംബന്ധിച്ചു

Back to Top