ഉദുമ ഗവ. കോളേജ് എൻ എസ് എസ് യൂണിറ്റ് തേജസ്വിനി പുഴയോരത്ത് 1000 കണ്ടൽച്ചെടികൾ വച്ച് പിടിപ്പിച്ചു

Share

.പ്രശസ്തപരിസ്ഥിതി പ്രവർത്തകനും കാർഷിക ശാസ്ത്രജ്ഞനുമായ ശ്രീ. പി.വി ദിവാകരൻ്റെ ജീവനം പദ്ധതിയുമായി ചേർന്ന് ഉദുമ ഗവ. കോളേജ് എൻ എസ് എസ് യൂണിറ്റ് തേജസ്വിനി പുഴയോരത്ത് 1000 കണ്ടൽച്ചെടികൾ വച്ച് പിടിപ്പിച്ചു. ഉദുമ ഗവ.കോളേജിലെ എൻ എസ് എസ് യൂണിറ്റ് സപ്തദിന ക്യാമ്പിൻ്റെ ഭാഗമായിഡിസം. 24 മുതൽ 30 വരെ കോട്ടപ്പുറം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ വെച്ച് നടക്കുന്ന ഉദുമ ഗവ. കോളേജിൻ്റെ സപ്തദിന ക്യാമ്പിൻ്റെ ഭാഗമായാണ് ഇത്തരം വലിയ ഒരു പദ്ധതിക്ക് തുടക്കമിട്ടത്.. പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ കണ്ടൽ ച്ചെടികൾ ആയിരം എണ്ണം തേജസ്വിനി പുഴയുടെ വിവിധ തീരങ്ങളിലായി വച്ച് പിടിപ്പിക്കുന്ന പദ്ധതി കാസർഗോഡ് ഡി എഫ് ഒ ബിജു ഉദ്ഘാടനം ചെയ്തു. കണ്ടൽകാടുകളെ സംരക്ഷിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ എൻ എസ് എസ് യൂണിറ്റിനെ അദ്ദേഹം അഭിനന്ദിച്ചു.മലിനമായി കൊണ്ടിരിക്കുന്ന ജലവും വായുവും ശുദ്ധീകരിക്കുന്നതിനും, ആഗോള താപന നിയന്ത്രണത്തിനും, പക്ഷികളുടെ ആവാസവ്യവസ്ഥയായും. കണ്ടൽച്ചെടികളുടെ പ്രാധാന്യം ഉദ്ഘാടന ചടങ്ങിൽ വെച്ച്. ശ്രീ ദിവാകരൻ വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് കൊടുത്തു. വാർഡ് കൗൺസിലർ വിനയ രാജ് ആശംസ അറിയിച്ചു. പ്രോഗ്രാം ഓഫീസർ പ്രൊഫ. വിദ്യ വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജലി , സ്റ്റീഫൻ ,അമൽ എന്നിവർ നേതൃത്വം നല്കി.

Back to Top