ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും യാത്രയ യപ്പും
കേരളാ വനം – വന്യജീവി വകുപ്പിന്റെ കീഴിലുള്ള ഭീമനടി സെക്ഷനിലെ വനം സംരക്ഷണ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ 2022 ഒക്ടോബർ 31ന് രാവിലെ വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഹാളിൽ നടക്കും. കേരള വനം – വന്യജീവി വകുപ്പിൽ അസിസ്റ്റന്റ് കൺസർവേറ്റായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപോകുന്ന കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ അഷറഫിന് യാത്രയയപ്പും നൽകും.റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഷറഫ്.കെ, വെള്ളരിക്കുണ്ട് എസ് ഐ വിജയകുമാർ എം പി, എക്സൈസ് ഓഫിസർ കണ്ണൻ കുഞ്ഞി, ടി പി തമ്പാൻ, ജോസ് സെബാസ്റ്റ്യൻ, സനോജ് മാത്യു, കെ സി മോഹൻ കുമാർ, വിനോദ് കുമാർ കെ തുടങ്ങിയവർ സംബന്ധിക്കും