മത്സ്യ തൊഴിലാളികൾ ദുരന്തത്തെ അതിജീവിക്കാൻ കരുത്തുള്ള സൈനികർ : പി കെ. ഫൈസൽ

Share

നീലേശ്വരം: ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ സുനാമിയും
അതിനു ശേഷമുണ്ടായ
ഓഖിയുമുൾപ്പെടെ ഏത് ദുരന്തങ്ങളേയും അതിജീവിച്ച കേരള തീരത്തെ പാവപ്പെട്ട മത്സ്യ തൊഴിലാളികൾ ധീരതയുള്ള സൈനികർക്ക് തുല്യമാണെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ പ്രസ്താവിച്ചു.

സംസ്ഥാനത്ത് പ്രളയ സമയത്ത് തങ്ങളുടെ ജീവനോപാധികളുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ മത്സ്യ തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വറുതിയുടെ നാളുകളാണ് സമ്മാനിച്ചിട്ടുള്ളതെന്ന് സുനാമി ദുരന്തത്തിന്റെ വാർഷിക ദിനത്തിൽ അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി മരക്കാപ്പ് കടപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുനാമി ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ അനുസ്മരിച്ചും ജീവനോപാധികളും സർവ്വ സമ്പാദ്യങ്ങളും നഷ്ടമായവർക്ക് അനുഭാവം പ്രകടപ്പിച്ചും മരക്കാപ്പ് കടൽ തീരത്ത് മെഴുകുതിരി
തെളിയിച്ചു.

ജില്ലാ പ്രസിഡണ്ട് കെ.കെ.ബാബു ആദ്ധ്യക്ഷം വഹിച്ചു.

അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ്
ദേശീയ ജനറൽ സെക്രട്ടറി
ആർ.ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ , മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ,കെ. മനോഹരൻ , കെ.ബാലകൃഷ്ണൻ , ശംഭു ബേക്കൽ, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.കെ. രത്നാകരൻ,മുൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.ഗോപി, വൈസ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണൻ , കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ , അബ്ദുൾ റസാക്ക് തായിലക്കണ്ടി, മാധവൻ ഭണ്ഡാരവീട്,എച്ച്. ബാലൻ, ബി.ശൈലജ, ബി.സുധീന്ദ്രൻ , സുരേഷ് കൊട്രച്ചാൽ, ഭരതൻ വലിയ പറമ്പ്,ശരത് മരക്കാപ്പ്, ദാമോദരൻ മുട്ടത്ത്, രാജു മുട്ടത്ത് , മുരളി മുട്ടത്ത്
തുടങ്ങിയവർ സംസാരിച്ചു.
ടി.വി.മനോഹരൻ സ്വാഗതവും വി. പ്രദീപൻ മരക്കാപ്പ് നന്ദിയും പറഞ്ഞു.

Back to Top