ഭക്ഷണപദാർത്ഥത്തിൽ പുഴുക്കളെ കണ്ടെത്തി ഹോട്ടൽ പൂട്ടിച്ചു പയ്യന്നുർ നഗരസഭ

Share

പയ്യന്നൂർ നഗരസഭ ഒന്നാം വാർഡ് വെള്ളൂർ കണിയേരി ആലിൻ കീഴിൽ ടി.പി.മൈമൂനത്ത് എന്ന ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ടീസ്റ്റാൾ എന്ന സ്ഥാപനത്തിൽ നിന്ന് വെള്ളൂർ മുണ്ടയാട്ട് വീട്ടിൽ ജിതേഷ് എന്നവർ പാർസൽ വാങ്ങിച്ച മക്രോണി നൂഡിൽസിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹരിപുതിയില്ലത്ത്, പി.ലതീഷ് എന്നിവർ ചേർന്ന് പ്രസ്തുത ഹോട്ടൽ പരിശോധന നടത്തിയതിൽ ഭക്ഷണപദാർത്ഥത്തിൽ പുഴുക്കളെ കണ്ടെത്തിയിട്ടുണ്ട്. വൃത്തിഹീനമായ രീതിയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിനത്തിൽ ഹോട്ടൽ 2 ദിവസത്തേക്ക് അടച്ചു പൂട്ടാൻ നിർദ്ദേശം നൽകി. നിലവിലുള്ള തകരാറുകൾ പരിഹരിച്ച് മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു എന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.

Back to Top