ബേക്കൽ ബീച്ച് ഫെസ്റ്റിൽ പൂർണസജ്ജരായ ആരോഗ്യ വകുപ്പ്

Share

പള്ളിക്കര : ബേക്കൽ ഫെസ്റ്റിൽ പൂർണസജ്ജരായി ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം കാണാൻ പറ്റും

ഒരുപാട് പേർ പ്രാഥമിക ചികിത്സക്കെത്തിയതായി ആരോഗ്യ വകുപ്പ് പറഞ്ഞു. മൂന്ന് ആംബുലൻസുകൾ നിലവിൽ സഹായത്തിനുണ്ട്. ഇന്നലെ ഒരാൾ കടൽ തിരയിൽപെട്ടത് സാഹസികമായി പോലീസ് രക്ഷിച്ചതും ആരോഗ്യവകുപ്പിന്റെ ഇടപെടലും മാതൃകാപരമായിരിന്നു.

ബേക്കൽ ഫെസ്റ്റിലെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണ് ഒഴുകിയെത്തുന്ന ജനക്കൂട്ടം. കഴിഞ്ഞ രണ്ട് ദിനങ്ങളിലായി ഒന്നര ലക്ഷം ആളുകൾ ബേക്കൽ ഫെസ്റ്റ് കാണാനെത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ നിറഞ്ഞു കവിഞ്ഞു വരുന്ന ജനക്കൂട്ടത്തിന്റെ ഇടയിലാണ് ആരോഗ്യ പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത്

ബേക്കൽ ബീച്ച് ഫെസ്റ്റ് ആരോഗ്യ വകുപ്പിന്റെ ചെയർമാനായി പള്ളിക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ നാസ്നിൻ വഹാബും കൺവീനറായി മെഡിക്കൽ ഓഫീസറുമുള്ള കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. ഡോ. മുസ്തഫ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ, അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്‌പെക്ടർ സനൽ, ഹെൽത്ത് സൂപ്പർവൈസർ ധർമ്മേന്ദ്ര തുടങ്ങിയവർ ആരോഗ്യ വകുപ്പിന് നേതൃത്വം കൊടുത്ത് സർവ്വ സമയത്തും സജീവമായി താത്കാലിക മെഡിക്കൽ റൂമിലുണ്ട്

Back to Top