വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ.

Share

 

കാസറഗോഡ് : ചെർക്കളം അബ്ദുള്ള ഫൗണ്ടേഷന്റെ മൂന്നാം വാർഷിക ജനറൽ ബോഡി യോഗം കാസറഗോഡ് വനിതാ ഭവനിൽ ചേർന്നു. ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളത്തിന്റെ അധ്യക്ഷതയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ടൗൺ മസ്ജിദ് ഇമാം ഉസ്താദ് അബ്ദുൽ റസാഖ് അബ്രാരി പത്തനംതിട്ട പ്രാർത്ഥന നടത്തി. മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയേയും ഫൗണ്ടേഷൻ അംഗമായിരുന്ന ഇബ്രാഹിം ചെർക്കളയെയും ഉസ്താദ് അബ്ദുൽ റസാഖ് അബ്രാരി അനുസ്മരിച്ചു.

കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കുവാൻ യോഗം തീരുമാനിച്ചു.

മൂന്നാം വാർഷിക ജനറൽ ജനറൽ ബോഡി യോഗത്തിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള പ്രധാന ഭാരവാഹികളെയും ഒരു വർഷത്തേക്കുള്ള സഹ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. നാസർ ചെർക്കളം(ചെയർമാൻ), മുജീബ് തളങ്കര(സെക്രട്ടറി ജനറൽ), കെ.ബി.എം. ഷരീഫ് കാപ്പിൽ(ട്രഷറർ), ബി. അഷ്‌റഫ്‌, എൻ.പി. അബ്ദുൽ റഹിമാൻ മാസ്റ്റർ(വൈസ് ചെയർമാൻമാർ), അഷ്‌റഫ്‌ നാൽത്തടുക്ക, സലീം ചൗക്കി(സെക്രട്ടറിമാർ) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

Back to Top